'താന്‍ ഇറാനിയന്‍ ഏജന്റായിരുന്നെങ്കില്‍ വിരുന്നില്‍ പ്രവേശിക്കാമായിരുന്നു'; സുരക്ഷാ വീഴ്ചയെ പരിഹസിച്ച് വൈറ്റ് ഹൗസ് വെടിവെപ്പ് പ്രതിയുടെ സന്ദേശം

APRIL 26, 2026, 8:09 PM

വാഷിങ്ടണ്‍: അത്താഴ വിരുന്നിനിടെ വൈറ്റ് ഹൗസില്‍ വെടിവെപ്പ് നടത്തിയ കോള്‍ തോമസ് അലന്‍ ആക്രമണത്തിന് മുന്‍പായി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നും താന്‍ ഇറാനിയന്‍ ഏജന്റായിരുന്നെങ്കില്‍ മാഡ്യൂസ് തോക്കുമായി അത്താഴ വിരുന്ന് നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ കഴിയുമായിരുന്നുവെന്നുമാണ് അക്രമി കുറിപ്പില്‍ പരിഹസിച്ചിരിക്കുന്നത്.

സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പുറമെ നിന്നുള്ള പ്രതിഷേധക്കാരെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നതെന്നും ഒരു ദിവസം മുന്‍പേ ഹോട്ടലില്‍ മുറിയെടുത്തവരെ ആരും സംശയിക്കുന്നില്ലെന്നും കോള്‍ തോമസ് അലന്‍ കുറിപ്പില്‍ പറയുന്നു. കത്തില്‍ ട്രംപിന്റെ പേരെടുത്ത് പറഞ്ഞ് പരാമര്‍ശമില്ല. അതേസമയം ഒരു ബാലപീഡകന്റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പ്രതി കുറിച്ചു. എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഹോട്ടലിലെ സുരക്ഷാ പരിശോധനകളെ കബളിപ്പിച്ച് അകത്തു കടന്ന അലനെ, പരിപാടി നടക്കുന്ന മുറിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അധികൃതര്‍ പിടികൂടിയിരുന്നു.

ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ മുതല്‍ താഴെതട്ടിലുള്ളവര്‍ വരെ തന്റെ ലക്ഷ്യമാണെന്ന് അലന്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നും പറയുന്നു. തന്റെ ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ ബുള്ളറ്റുകള്‍ക്ക് പകരം 'ബക്ക് ഷോട്ട്' ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ അത്യാവശ്യമാണെങ്കില്‍ ആരെയും വെടിവെക്കാന്‍ മടിക്കില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

ക്രിസ്ത്യാനികളോടുള്ള വെറുപ്പ് ഇയാളുടെ എഴുത്തുകളില്‍ പ്രകടമാണെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു കരണത്തടിക്കുമ്പോള്‍ അടുത്ത കരണം കാണിച്ചു കൊടുക്കുന്നത് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്ന വാദവും അക്രമി കത്തില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അമേരിക്കയിലെ ഒരു വെടിവെപ്പ് പരിശീലന കേന്ദ്രത്തില്‍ പ്രതി പതിവായി പരിശീലനം നടത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. 'കാപ് ടാക്ടിക്കല്‍ ഫയര്‍ആംസ്' എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ രണ്ട് കൈത്തോക്കുകളും ഒരു ഷോട്ട്ഗണും വാങ്ങിയത്. ആക്രമണത്തിന് തൊട്ടുമുമ്പ് സന്ദേശം ലഭിച്ചയുടന്‍ അലന്റെ സഹോദരന്‍ കണക്റ്റിക്കട്ടിലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam