എക്യൂമെനിക്കൽ കൗൺസിലിന്റെ ഫെബ്രുവരി മീറ്റിങ്ങിൽ അമേരിക്കൻ യാക്കോബ ഭദ്രാസനം ഓക് പാർക്ക് സെന്റ് ജോർജ് പള്ളിയിലെ സീനിയർ വൈദികൻ വെരി. റവ. ഫാദർ മാത്യു കരുത്തലക്കൽ കോർ എപ്പിസ്‌കോപ്പായെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
തദവസരത്തിൽ കൗൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാൻ, റവ. ഡോ. മാത്യു ഇടിക്കുള റവ. ജോ വർഗീസ് മലയിൽ, ജോർജ് പണിക്കർ എന്നിവർ ആശംസകൾ അറിയിച്ചു.
തന്റെ മറുപടി പ്രസംഗത്തിൽ, ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ പ്രവർത്തനങ്ങൾ വളരെ അനുമോദനങ്ങൾ അർഹിക്കുന്നതും ഇതിന്റെ നന്മ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സമയം കണ്ടെത്തി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് കോർ എപ്പിസ്‌കോപ്പാ അറിയിച്ചു.
മീറ്റിങ്ങിലേക്കുള്ള സ്വാഗത വാക്കുകൾ റവ. ആശിഷ് തോമസ് നൽകുകയും കൃതജ്ഞത സെക്രട്ടറി ബെഞ്ചമിൻ തോമസും നിർവഹിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം സ്‌നേഹ സൽക്കാരത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.
Dn. ജോർജ് കുര്യൻ, ജോൺസൺ വള്ളിയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും