വെനിസ്വേല ഭൂകമ്പം: 'മിസ് ഗ്രാൻഡ് ഒർലാൻഡോ 2025' സ്‌കാർലറ്റ് റോഡ്രിഗസും കാമുകനും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ

JULY 2, 2026, 5:03 AM

വെനിസ്വേല: വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 'മിസ് ഗ്രാൻഡ് ഒർലാൻഡോ 2025' ജേതാവും പ്രമുഖ മോഡലുമായ സ്‌കാർലറ്റ് റോഡ്രിഗസിനെയും (23) കാമുകൻ ജോസ് കാസ്‌ട്രോയെയും മരിച്ച നിലയിൽ കണ്ടെത്തി.

'ശക്തമായ ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച  പ്രദേശങ്ങളിലൊന്നായ ലാ ഗൈ്വറ  സംസ്ഥാനത്തിലെ കാറ്റിയ ലാ മാർ എന്ന തീരദേശ മേഖലയിൽ നടന്ന തീവ്രമായ തിരച്ചിലിനൊടുവിൽ, ഇരുവരും മരണപ്പെട്ടതായി തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. '

ജൂൺ 24നുണ്ടായ ഭൂകമ്പത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റ് തകരുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഒന്നിച്ച് കണ്ടെടുത്തത്.

vachakam
vachakam
vachakam

സ്‌കാർലറ്റിന്റെ അകാല വിയോഗത്തിൽ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സൗന്ദര്യ മത്സര സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam