കെ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ 'വേദ പഠനകളരി 2026' - ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

JULY 9, 2026, 1:15 AM

ഫ്‌ളോറിഡ: വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), ഗായത്രി ഗുരുകുലത്തിന്റെ സഹകരണത്തോടെ 'വേദ പഠനകളരി' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വേദപഠന പരിപാടിക്ക് തുടക്കം കുറിക്കുന്നു. ജോർജിയ, അറ്റ്‌ലാന്റ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എച്ച്.എൻ.എ സൗത്ത് ഈസ്റ്റ് റീജിയനാണ് ഈ പദ്ധതിയുടെ ഏകോപന ചുമതല നിർവഹിക്കുന്നത്. റീജിയന്റെ ആത്മീയ പ്രവർത്തനങ്ങളുടെ ഭാഗമായി ഷജീവ് പദ്മനിവാസ്, സംഗീത ചന്ദ്രൻ, രാജീവ് ഭാസ്‌കർ എന്നിവർ പരിപാടിയുടെ കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. 2026 ജൂലൈ 11ന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടക്കുകയും, ജൂലൈ 19 മുതൽ റെഗുലർ ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. പഠനപരിപാടി പൂർണമായും സൗജന്യമായിരിക്കും.


കേരളത്തിലെ പാലക്കാട് ത്രാങ്ങാലി ഷൊർണൂരിലെ ഗായത്രി ഗുരുകുലം ആചാര്യൻ ഡോ. അരുൺ പ്രഭാകരൻ ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വേദങ്ങളുടെ അടിസ്ഥാന ആശയങ്ങൾ, ഉച്ചാരണം, അർത്ഥം, ആചാരപരമായ പ്രയോഗങ്ങൾ എന്നിവ ലളിതമായി പഠിപ്പിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

പരിശീലനം 52 ആഴ്ച, അഥവാ ഒരു വർഷം നീണ്ടുനിൽക്കും. ജൂലൈ 19 മുതൽ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7:00 മണിക്ക് (EST) ക്ലാസുകൾ നടക്കും. ഇന്ത്യയിൽ ഇത് തിങ്കളാഴ്ച പുലർച്ചെ 4:30 മണിക്ക് (IST) ആയിരിക്കും. ഉദ്ഘാടനം ജൂലൈ 11 ശനിയാഴ്ച പ്രത്യേക സെഷനായി നടക്കും.

വടക്കേ അമേരിക്കയിലുടനീളമുള്ള ഏവർക്കും പങ്കെടുക്കാവുന്ന ഈ പഠനപരിപാടിയിൽ ഇംഗ്ലീഷിലും മലയാളത്തിലും പഠന നോട്ടുകൾ ലഭ്യമാക്കും. രജിസ്റ്റർ ചെയ്തവർക്ക് മാത്രമായി ക്ലാസുകളുടെ റെക്കോർഡിംഗും നൽകുന്നതാണ്. ഈ റെക്കോർഡിംഗുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുകയോ ചെയ്യില്ല.

കുട്ടികൾക്കായി പ്രത്യേകം ഇംഗ്ലീഷ് മീഡിയം വേദ ക്ലാസുകളും സംഘടിപ്പിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗായത്രി ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റ് നൽകും. കൂടാതെ കാലിഫോർണിയ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലുള്ള ഉപാധ്യായന്മാരുടെ നേതൃത്വത്തിൽ ആവശ്യാനുസരണം ഓഫ്‌ലൈൻ പഠനസെഷനുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

ക്ലാസിലെ പഠനരീതി, ശിഷ്ടാചാരം, പഠനക്രമം എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗനിർദേശങ്ങൾ ആദ്യ ക്ലാസിൽ ആചാര്യൻ തന്നെ വിശദീകരിക്കും.

ഈ വേദ പഠന സംരംഭം സനാതന ധർമ്മത്തിന്റെ ആത്മീയ പാരമ്പര്യം പുതിയ തലമുറയിലേക്ക് കൈമാറുന്നതിനും കുടുംബാടിസ്ഥാനത്തിലുള്ള പഠന സംസ്‌കാരം വളർത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ആത്മീയ വിദ്യാഭ്യാസത്തിനും ധാർമ്മിക മൂല്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ പദ്ധതി എല്ലാ മലയാളി ഹിന്ദു കുടുംബങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ സംരംഭത്തെ വൻ വിജയമാക്കിത്തീർക്കണമെന്ന് കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ട്രസ്റ്റി ബോർഡ് ചെയർപേഴ്‌സൺ വനജ നായർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ്, യൂത്ത് കമ്മിറ്റി, യുവ കമ്മിറ്റി എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

  • രജിസ്‌ട്രേഷൻ: www.namaha.org
  • Zoom Meeting ID: 847-7046-1935
  • Passcode: 01234

കൂടുതൽ വിവരങ്ങൾക്ക്: ഷാജീവ് പത്മനിവാസ്: 404-432-8751, സംഗീത ചന്ദ്രൻ: 423-933-4172, രാജീവ് ഭാസ്‌കർ: 516-395-9480

(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam