വാഷിംഗ്‌ടൺ: റഷ്യൻ എണ്ണക്കമ്പനികൾക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും മേൽ ആണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഇന്നലെ റദ്ദാക്കിയതിന് ശേഷമാണ് റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്.
പുടിൻ യുദ്ധം അവസാനിപ്പിക്കാൻ വിസമ്മതിക്കുന്നതിനാലും ഈ എണ്ണക്കമ്പനികൾ റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നൽകുന്നതിനാലുമാണ് പുതിയ ഉപരോധങ്ങൾ ആവശ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് പ്രസ്താവിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമെങ്കിൽ കൂടുതൽ നടപടിയെടുക്കാൻ ട്രഷറി വകുപ്പ് തയ്യാറാണെന്ന് ബസെന്റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്