ന്യൂയോര്‍ക്ക്: യുദ്ധക്കപ്പലില്‍ നിന്ന് വണ്‍ വേ അറ്റാക്ക് ഡ്രോണ്‍ വിജയകരമായി വിക്ഷേപിച്ച് യു.എസ്. അഞ്ചാം കപ്പല്‍പ്പടയുടെ ഭാഗമായ യു.എസ്.എസ് സാന്താ ബാര്‍ബറ എന്ന യുദ്ധക്കപ്പലില്‍ നിന്നാണ് 'ലൂക്കാസ്' എന്ന് പേരിട്ടിരിക്കുന്ന ഡ്രോണ്‍ വിക്ഷേപിച്ചത്. എന്നാല്‍, ഡ്രോണ്‍ വിക്ഷേപണത്തിന്റെ ലക്ഷ്യം എന്താണെന്നത് സംബന്ധിച്ച വിവരങ്ങള്‍ യു.എസ് നാവികസേന ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയാണ് പ്രതിരോധരംഗത്ത് നിര്‍ണായക നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ നാവികരംഗത്തെ മേല്‍ക്കോയ്മ ഉറപ്പാക്കുന്നതില്‍ ഈ നേട്ടം അമേരിക്കക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു യുദ്ധക്കപ്പലില്‍ നിന്ന് വണ്‍ വേ അറ്റാക്ക് ഡ്രോണ്‍ വിജയകരമായി വിക്ഷേപിക്കുന്നത്.
കുറഞ്ഞ ചിലവില്‍ നിര്‍മിക്കാവുന്നതും അതിശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതുമായ ഡ്രോണ്‍ സംവിധാനമാണിത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കുക, അത്യാധുനിക സാങ്കേതികവിദ്യ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്നിവയാണ് വണ്‍ വേ അറ്റാക്ക് ഡ്രോണിന്റെ പ്രത്യേകതകള്‍. സാധാരണ നിലയില്‍ കരയില്‍ നിന്നും വാഹനങ്ങളില്‍ നിന്നും വിക്ഷേപിക്കുന്ന ലൂക്കാസ് ഡ്രോണുകള്‍ ഇപ്പോള്‍ കപ്പലില്‍നിന്നും വിക്ഷേപിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് യു.എസ്.
ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഞ്ചാം കപ്പല്‍പ്പടയുടെ അധികാരപരിധി ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈല്‍ ജലപ്പരപ്പാണ്. ഇതില്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സമുദ്രപാതകളും ഉള്‍പ്പെടുന്നുണ്ട്. മേഖലയിലെ 21 രാജ്യങ്ങളുമായുള്ള സമുദ്രബന്ധം നിലനിര്‍ത്തുന്നതിനും രാജ്യാന്തര വ്യാപാരപാതകളിലെ മേല്‍ക്കോയ്മ ഉറപ്പാക്കുന്നതിനും പുതിയ ഡ്രോണ്‍ സാങ്കേതികവിദ്യ അമേരിക്കക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
