അമേരിക്കയിലേക്ക് പാഴ്സൽ ഷിപ്പിംഗ് നിർത്തി 7 യൂറോപ്യൻ രാജ്യങ്ങൾ; ഉപഭോക്താക്കൾക്ക് വലിയ ആഘാതം

AUGUST 27, 2025, 10:14 PM

അമേരിക്കയിൽ താമസിക്കുന്നവർക്ക് വിദേശത്തു നിന്നും പാഴ്സൽ ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോൾ ഏറെ കുറെ സ്വപ്നം  പോലെ എന്ന് തന്നെ പറയേണ്ടി വരും. ട്രംപ് ഭരണകൂടം നടപ്പിലാക്കിയ പുതിയ നയമാറ്റം കാരണം യൂറോപ്പിലെ പല രാജ്യങ്ങളിൽ നിന്നുമുള്ള സാധനങ്ങൾ ഇനി അമേരിക്കയിൽ എത്തിച്ചേരുന്നത് വളരെ പ്രയാസകരമോ, ചിലപ്പോൾ അസാധ്യമോ ആയേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 26 മുതൽ, അമേരിക്കയ്ക്ക് പുറത്തുള്ള നിരവധി രാജ്യങ്ങൾ ഭൂരിഭാഗം പാഴ്സൽ ഷിപ്പ്മെന്റുകൾ നിർത്തിവയ്ക്കാൻ തുടങ്ങി. ഉടൻ തന്നെ കൂടുതൽ രാജ്യങ്ങളും ഇതിന് പിന്നാലെ എത്തുമെന്ന് ആണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. വിദേശത്ത് നിന്നുള്ള സാധനങ്ങൾ സൗകര്യപ്രദമായി ഓർഡർ ചെയ്യാൻ പതിവുള്ള അമേരിക്കൻ ഉപഭോക്താക്കൾക്ക് ഇത് വലിയ തിരിച്ചടിയാണ്.

അതേസമയം ദൗർഭാഗ്യവശാൽ, വിദേശ ഉൽപ്പന്നങ്ങളുടെ പ്രവാഹം വേഗത്തിൽ അടച്ചുപൂട്ടപ്പെടുകയാണ്, ഇത് കാരണം ഉപഭോക്താക്കൾക്ക് വലിയ വില നൽകേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇപ്പോൾ പല രാജ്യങ്ങളിലെ തപാൽ സേവനങ്ങൾ അമേരിക്കയിലേക്ക് ഭൂരിഭാഗം പാഴ്സലുകൾ അയയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

ഇപ്പോൾ ഷിപ്പിംഗ് നിർത്തിവച്ച രാജ്യങ്ങൾ

  • ജർമ്മനി
  • ഡെൻമാർക്ക്
  • സ്വീഡൻ
  • ഇറ്റലി
  • ഫ്രാൻസ്
  • ഓസ്ട്രിയ
  • യുണൈറ്റഡ് കിംഗ്ഡം

ഈ രാജ്യങ്ങളിലെ തപാൽ സേവനങ്ങൾ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം യൂറോപ്യൻ യൂണിയനിലെ പല തപാൽ സേവനങ്ങളും ഇതിനകം പ്രഖ്യാപനം നടത്തിയെങ്കിലും ഇതോടെ പ്രശ്നം അവസാനിക്കുന്നില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. കൂടുതൽ രാജ്യങ്ങളും ഷിപ്പിംഗ് നിർത്താനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. 51 യൂറോപ്യൻ തപാൽ സേവനങ്ങളുടെ കൂട്ടായ്മയായ PostEurop വ്യക്തമാക്കുന്നതനുസരിച്ചു ഓഗസ്റ്റ് 29-നകം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ, അംഗരാജ്യങ്ങൾ യു.എസ്.ലേക്കുള്ള സാധന ഷിപ്പ്മെന്റുകൾ അവസാനിപ്പിക്കും.

vachakam
vachakam
vachakam

തപാൽ സേവനങ്ങൾ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ DHL പോലും “ഇനി യു.എസ്. ലക്ഷ്യമാക്കിയുള്ള ബിസിനസ് പാഴ്സലുകളും സാധനങ്ങളടങ്ങിയ പോസ്റ്റുകളും സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യാനാവില്ല” എന്ന് പ്രഖ്യാപിച്ചു.

പുതിയ നിയമം അനുസരിച്ചു വരുന്ന മാറ്റങ്ങൾ ഇവയാണ് 

  1. വിദേശത്ത് നിന്ന് സാധനങ്ങൾ വാങ്ങൽ അസാധ്യമാകും
  2. ഈ തടസ്സത്തിന് പിന്നിൽ പ്രധാന കാരണമാണ് de minimis exemption ഇല്ലാതാക്കിയത്.
  3. De minimis exemption പ്രകാരം 800 ഡോളറിന് താഴെയുള്ള സാധനങ്ങൾ അധിക ചുങ്കം (ഡ്യൂട്ടി) നൽകാതെ യു.എസ്.യിൽ പ്രവേശിക്കാമായിരുന്നു.
  4. 2024-ൽ 1.36 ബില്യൺ പാഴ്സലുകൾ ഈ നിയമപ്രകാരം യു.എസ്.യിൽ എത്തി, അവയുടെ മൂല്യം 64.6 ബില്യൺ ഡോളർ ആയിരുന്നു.
  5. ട്രംപ് ഭരണകൂടം നടത്തിയ പുതിയ നയമാറ്റത്തെ തുടർന്ന് ഈ ഇളവ് അവസാനിപ്പിക്കുകയാണ്.
  6. ചുങ്കം എങ്ങനെ ഈടാക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം
  7. ചുങ്കം (ഡ്യൂട്ടി) കൂട്ടുന്നതു മാത്രം ഷിപ്പിംഗ് പൂർണ്ണമായും അവസാനിപ്പിക്കാൻ കാരണമാകില്ലായിരുന്നു. എന്നാൽ, പുതിയ നിയമത്തിലെ വ്യക്തതയില്ലായ്മയാണ് പ്രധാന പ്രശ്നം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam