വടി വെട്ടിയിട്ടേ ഉള്ളു...! യുഎസ് ഷട്ട്ഡൗണില്‍ വരാനിരിക്കുന്ന ചില സംഭവവികാസങ്ങള്‍ അറിയാം

OCTOBER 8, 2025, 8:38 PM

വാഷിംഗ്ടണ്‍: നിലപാടുകളില്‍ വിട്ടുവീഴ്ച ഇല്ലാതെ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഉറച്ചുനില്‍ക്കുകയാണ്. ഇത് കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഫണ്ടിംഗ് പുനസ്ഥാപിക്കുകയും ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതിന് വെല്ലുവിളിയാകുകയാണ്. അതുകൊണ്ടു തന്നെ എപ്പോഴാണ് ഇത് അവസാനിക്കുക എന്നതില്‍ ആര്‍ക്കും തന്നെ വ്യക്തമായ ഉത്തരമില്ല.  

ഷട്ട്ഡൗണിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ നിയമനിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും. വരാനിരിക്കുന്ന ചില സംഭവ വികാസങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

തൊഴിലാളികള്‍ക്ക് ശമ്പളമില്ല

യുഎസ് ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഷട്ട്ഡൗണിന്റെ സമയത്ത് ശമ്പളം ലഭിക്കില്ല. എന്നാല്‍ അവരില്‍ പലരും ജോലിയില്‍ തുടരേണ്ടതും ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്കിലും അത് അവരുടെ ജീവിതത്തെ കാര്യമായി ബാധിക്കും. ഒക്ടോബര്‍ 10 മുതല്‍ പല ഗവണ്‍മെന്റ് ഏജന്‍സികളിലെയും തൊഴിലാളികള്‍ക്ക് അവരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെങ്കിലും അത് പതിവിലും കുറവായിരിക്കും. 

സെപ്റ്റംബര്‍ 22 നും ഒക്ടോബര്‍ 4 നും ഇടയില്‍ ചെയ്ത ജോലികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതില്‍ ഷട്ട്ഡൗണിന്റെ ആദ്യ മൂന്ന് ദിവസങ്ങളും ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ 1 ന് ശേഷം ചെയ്യുന്ന ജോലികള്‍ക്ക് ഒക്ടോബര്‍ 15 ന് രാജ്യത്തെ 2 ദശലക്ഷം സജീവ സൈനികര്‍ക്ക് ശമ്പളം ലഭിക്കും. ആ ഘട്ടത്തില്‍ ഷട്ട്ഡൗണ്‍ തുടരുകയാണെങ്കില്‍ അവര്‍ക്ക് ശമ്പളം ലഭിക്കില്ല. സെപ്റ്റംബര്‍ 28 നും ഒക്ടോബര്‍ 11 നും ഇടയില്‍ ചെയ്ത ജോലികള്‍ ഉള്‍പ്പെടുന്ന ചില സിവിലിയന്‍ പെന്റഗണ്‍ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 16 ലെ ശമ്പളത്തില്‍ കുറച്ച് ദിവസത്തെ ശമ്പളം മാത്രമേ ലഭിക്കൂ.

അതേസമയം മുന്‍കാല ഷട്ട്ഡൗണുകളില്‍ കോണ്‍ഗ്രസ് ആ നഷ്ടപ്പെട്ട സമയത്തിന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ട്. കൂടാതെ 2019 ലെ നിയമം അനുസരിച്ച് അവര്‍ക്ക് ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചേക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

2026 ലെ പേയ്മെന്റുകള്‍ക്കുള്ള സാമൂഹിക സുരക്ഷാ പ്രഖ്യാപനം
മുതിര്‍ന്ന പൗരന്മാരുടെ 2026 ലെ വിരമിക്കല്‍ പേയ്മെന്റുകള്‍ക്കായുള്ള ജീവിതച്ചെലവ് ക്രമീകരണങ്ങള്‍ ഇവ സംബന്ധിച്ച് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഒരു വിവര ശേഖരവും ഇതുവരെ നടത്തിയിട്ടില്ല. ഉപഭോക്തൃ വില സൂചിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഒക്ടോബര്‍ 15 ലെ അവസാന തീയതിക്ക് ശേഷമാണ് സാധാരണയായി ഈ പ്രഖ്യാപനം ഉണ്ടാകുക. എന്നാല്‍ നിലവിലെ ഡാറ്റ ശേഖരണവും ചെലവ് വിശകലനവും നടക്കാത്തതിനാല്‍ അതും വൈകുമെന്ന് പ്രതീക്ഷിക്കുന്നു.

ശിശു ഭക്ഷ്യസഹായ പദ്ധതി നിലച്ചു

ഏകദേശം 7 ദശലക്ഷം അമേരിക്കന്‍ കുട്ടികള്‍ക്കും പുതിയ അമ്മമാര്‍ക്കും സഹായം ലഭ്യമാക്കുന്ന പദ്ധതിയില്‍ ഷട്ട്ഡൗണ്‍ കഴിഞ്ഞ് ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ പണം തീര്‍ന്നുപോകുമെന്ന അവസ്ഥ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സ്ത്രീകള്‍, ശിശുക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കായുള്ള പ്രത്യേക സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ പ്രോഗ്രാം നിയന്ത്രിക്കുന്ന യുഎസ് കൃഷി വകുപ്പിന്റെ ധനസഹായത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു ഉന്നത റിപ്പബ്ലിക്കന്‍ സെനറ്റര്‍ പറയുന്നതനുസരിച്ച്, ഒക്ടോബര്‍ 15 ധനസഹായം തീര്‍ന്നുപോകുമെന്നതിന്റെ സൂചനയാണ് ഇതെന്നാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam