ഷിക്കാഗോയിലെ യു.ഡി.എഫ് പ്രവർത്തകർ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലഭിച്ച വമ്പിച്ച വിജയം ആഘോഷമാക്കിമാറ്റുകയാണ്. ഡിസംബർ 18 വ്യാഴാഴ്ച വൈകുന്നേര 7 മണിമുതൽ മൗണ്ട്‌പ്രോസ്‌പെക്ടിലുള്ള സി.എം.എ ഹാളിൽ വച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തും എന്നതിന്റെ ഒരു തുടക്കമാണിതെന്നും ഇപ്പോഴത്തെ സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ കനത്ത തിരിച്ചടിയാണെന്നും ഈ ആഘോഷത്തെപ്പറ്റി ആലോചിക്കുവാൻ കൂടിയ യോഗത്തിൽ യു.ഡി.എഫ് പ്രവർത്തകർ അവകാശപ്പെട്ടു.
ഷിക്കാഗോ പ്രദേശത്തെ എല്ലാ യു.ഡി.എഫ് അനുഭാവികളേയും അംഗങ്ങളേയും ഈ വിജയാഘോഷത്തിലേക്ക് ക്ഷണിക്കുന്നു. സന്തോഷവും സൗഹൃദവും പങ്കുവച്ചു ഈ മഹത്തായ നേട്ടം നമുക്ക് ആഘോഷിക്കാമെന്ന് ഷിക്കാഗോ ഐ.ഒ.സി പ്രസിഡന്റ് ജോർജ് പണിക്കർ, ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ട്രഷറാർ ആന്റോ കവലയ്ക്കൽ, യു.ഡി.എഫ് കൺവീനർ സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റുമാരായ ജോസി കുരിങിങ്കൽ, എബ്രഹാം ജോർജ് (തമ്പി), ജോൺസൺ കണ്ണൂക്കാടൻ, സെക്രട്ടറിമാരായ ജോർജ് ജോസഫ് കൊട്ടുകപ്പള്ളി, ബൈജു കണ്ടത്തിൽ, ജോൺസൺ കാരിക്കാട്, അഡൈ്വസറി ബോർഡ് അംഗങ്ങളായ തോമസ് മാത്യു, റ്റോമി അമ്പേനാട്, ജോർജ് മാത്യു, സന്തോഷ് നായർ, ജോസ് കല്ലിടുക്കിൽ, ദേശീയ പ്രസിഡന്റ് സതീഷ് നായർ എന്നിവരും കമ്മിറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടു.
ജോർജ് പണിക്കർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
