കാലിഫോർണിയയിലെ യെല്ലോ ബാങ്ക് ബീച്ചിൽ ഉറങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

JUNE 17, 2026, 12:41 AM

സാൻ ഫ്രാൻസിസ്‌കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിൽ യെല്ലോ ബാങ്ക് ബീച്ചിൽ  ഉറങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ലീഗൽ സ്റ്റഡീസ് (നിയമ പഠനം) വിദ്യാർത്ഥിനിയായിരുന്നു നായർ. സ്രാൻ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പബ്ലിക് ഹെൽത്ത് (പൊതുജനാരോഗ്യം) വിദ്യാർത്ഥിനിയുമായിരുന്നു. ഫ്രീമോണ്ടിലെ വാഷിംഗ്ടൺ ഹൈസ്‌കൂളിൽ നിന്ന് 2023ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവർക്കും 2027ൽ ബിരുദം ലഭിക്കേണ്ടതായിരുന്നു.

അപ്രതീക്ഷിതമായി എത്തിയ ശക്തമായ വേലിയേറ്റവും അപകടകരമായ തിരമാലകളും ഇവരെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മാറിക്കൊണ്ടിരുന്ന തീരദേശ കാലാവസ്ഥയും ശക്തമായ തിരമാലകളുമാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തകർ ഇരുവരെയും കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് കടൽ സുരക്ഷാ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

vachakam
vachakam
vachakam

മരിച്ച ഹർഷിത നായർ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നെന്ന് യുസി ബെർക്ക്‌ലിയിലെ സഹപ്രവർത്തകർ അനുസ്മരിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam