ട്രംപിന്റെ കുടിയേറ്റ നയം: യുഎസ് ഭവന വിപണിയില്‍ നിന്ന് H-1B വിസ ഉടമകള്‍ അപ്രത്യക്ഷരാകുന്നു

OCTOBER 18, 2025, 8:23 PM

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള സമീപകാല എക്‌സിക്യൂട്ടീവ് ഉത്തരവുകളെത്തുടര്‍ന്ന് യുഎസ് ഭവന വിപണിയില്‍ നിന്ന് ഒ1ആ വിസ ഉടമകള്‍ അപ്രത്യക്ഷരാകുന്നുവെന്ന് റിപ്പോര്‍ട്ട്. സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് അനുവദിച്ച പുതിയ FHA മോര്‍ട്ട്‌ഗേജുകളുടെ എണ്ണം പൂജ്യത്തോടടുത്ത് കുറഞ്ഞുവെന്നാണ് പുതിയ ഡാറ്റ സൂചിപ്പിക്കുന്നത്.

മാര്‍ച്ച് 26 ലെ ഒരു ഉത്തരവില്‍, H-1B വിസ ഉടമകള്‍ ഉള്‍പ്പെടെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് മെയ് 25 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ഹൗസിംഗ് അഡ്മിനിസ്‌ട്രേഷന്‍ (FHA) ഇന്‍ഷ്വര്‍ ചെയ്ത മോര്‍ട്ട്‌ഗേജുകള്‍ക്ക് ഇനി അര്‍ഹതയില്ലെന്ന് ഭവന, നഗര വികസന വകുപ്പ് പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ് പൗരന്മാര്‍ക്കും നിയമപരമായ സ്ഥിര താമസക്കാര്‍ക്കുമുള്ള സാമ്പത്തിക അവസരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകാരമാണ് ഈ നീക്കം. അതേസമയം 'FHA- ഇന്‍ഷ്വര്‍ ചെയ്ത മോര്‍ട്ട്‌ഗേജുകളിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെയുള്ള ഫെഡറല്‍ ആനുകൂല്യങ്ങള്‍ നിയമപരമായ സ്ഥിര താമസ പദവി കൈവശമുള്ള വ്യക്തികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് കത്തില്‍ പറയുന്നു.

ഈ നയ മാറ്റങ്ങളുടെ ആഘാതം യുഎസ് ഭവന വിപണിയില്‍ ഇതിനകം തന്നെ പ്രകടമായിക്കഴിഞ്ഞിട്ടുണ്ട്. ഇത് സ്ഥിരമല്ലാത്ത താമസക്കാര്‍ക്കുള്ള ഭവന വിപണിയെ പുനര്‍നിര്‍മ്മിക്കുന്നു എന്ന് ജോണ്‍ ബേണ്‍സ് റിസര്‍ച്ച് & കണ്‍സള്‍ട്ടിംഗിലെ (JBREC) അലക്‌സ് തോമസ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam