വാഷിംഗ്ടൺ ഡിസി: വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ താൻ ഇംപീച്ച് ചെയ്യപ്പെട്ടേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിൽ നടന്ന റിപ്പബ്ലിക്കൻ അംഗങ്ങളുടെ യോഗത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.
നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. പ്രതിപക്ഷം ഭൂരിപക്ഷം നേടിയാൽ തന്നെ പുറത്താക്കാൻ അവർ കാരണങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 4245 ശതമാനം ജനപിന്തുണയുണ്ടെങ്കിലും, നവംബറിൽ റിപ്പബ്ലിക്കൻ പാർട്ടി ചരിത്രവിജയം നേടുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ആദ്യ ഭരണകാലത്ത് രണ്ടുതവണ ട്രംപ് ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ടിരുന്നു. എന്നാൽ അന്ന് സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ഇറാനെതിരായ സൈനിക നീക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡെമോക്രാറ്റുകൾ ട്രംപിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുണ്ട്. വെനസ്വേലയിലെ സൈനിക ഇടപെടലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ കോൺഗ്രസിലെ 435 സീറ്റുകളിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കുമാണ് നവംബറിൽ വോട്ടെടുപ്പ് നടക്കുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
