22.5 ബില്യൺ ഡോളറിന്റെ വികസന പദ്ധതി; വാഷിങ്ടണിനെ പുനർനിർമിക്കാൻ ട്രംപിന്റെ പുതിയ നീക്കം

JULY 29, 2026, 9:31 PM

വാഷിങ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയെ സമഗ്രമായി നവീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ഡല്ലസ് അന്താരാഷ്ട്ര വിമാനത്താവളം നവീകരിക്കാൻ 22.5 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. വിമാനത്താവളത്തെ ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര പ്രവേശന കവാടമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിപ്രകാരം നാല് പുതിയ കോൺകോഴ്സുകൾ , ആധുനിക ചെക്ക്-ഇൻ സംവിധാനങ്ങൾ, മെച്ചപ്പെട്ട സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, കൂടുതൽ ഗേറ്റുകൾ, വിശാലമായ യാത്രക്കാരുടെ വിശ്രമ കേന്ദ്രങ്ങൾ, പുതിയ ലൗഞ്ചുകൾ, ലോകത്തിലെ ഏറ്റവും വലിയ യുണൈറ്റഡ് പോളാരിസ് ലൗഞ്ചുകളിൽ എന്നിവ നിർമ്മിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

പദ്ധതിയുടെ ചെലവ് ഫെഡറൽ സർക്കാർ വഹിക്കില്ലെന്നും, മെട്രോപൊളിറ്റൻ വാഷിങ്ടൺ എയർപോർട്സ് അതോറിറ്റിയും വിമാനക്കമ്പനികളും ചേർന്നാണ് ധനസഹായം നൽകുകയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

vachakam
vachakam
vachakam

പദ്ധതി പ്രഖ്യാപിച്ച ചടങ്ങിൽ ട്രംപ് ഡല്ലസ് വിമാനത്താവളത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. "അമേരിക്കയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ വേണം. അതിന്റെ തുടക്കം തലസ്ഥാന നഗരത്തിൽ നിന്നായിരിക്കണം," എന്ന് ട്രംപ് പറഞ്ഞു. ഡല്ലസ് വിമാനത്താവളം "മോശം സംവിധാനങ്ങളുള്ളതും ഏറെ വൈകി നവീകരിക്കപ്പെടുന്നതുമായ" വിമാനത്താവളമാണെന്നും അദ്ദേഹം വിമർശിച്ചു. 2027-ലെ വസന്തകാലത്ത് നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

  • 50 ലക്ഷത്തിലധികം ചതുരശ്ര അടി പുതിയതോ നവീകരിച്ചതോ ആയ സൗകര്യങ്ങൾ
  • പഴയ C, D കോൺകോഴ്സുകൾ പൊളിച്ച് വലിയ വിമാനങ്ങൾക്ക് അനുയോജ്യമായ പുതിയ ടെർമിനൽ സൗകര്യങ്ങൾ
  • 32,000 വാഹനങ്ങൾ പാർക്ക് ചെയ്യാനാകുന്ന പുതിയ പാർക്കിംഗ് ഗാരേജ്
  • കൂടുതൽ കസ്റ്റംസ്, ബാഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങൾ
  • എയ്റോ ട്രെയിൻ ശൃംഖലയുടെ വിപുലീകരണം
  • നടപ്പാത ടണലുകൾ
  • ഏറെ വിമർശിക്കപ്പെട്ടിരുന്ന മൊബൈൽ ലൗഞ്ച് സംവിധാനത്തിന് പകരം സ്ഥിരം യാത്രാസൗകര്യങ്ങൾ
  • ആയിരക്കണക്കിന് തൊഴിലവസരങ്ങൾ എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്.

പദ്ധതി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നൂറുകണക്കിന് പുതിയ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ വഴിയൊരുക്കുമെന്നും ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.

ഡല്ലസിലെ പ്രധാന സർവീസ് നടത്തുന്ന യുണൈറ്റഡ് എയർലൈൻസ് ഈ പദ്ധതിയുടെ പ്രധാന പങ്കാളിയാണ്. വിമാനത്താവളത്തിലെ ഏകദേശം 70 ശതമാനം യാത്രക്കാരെയും കൈകാര്യം ചെയ്യുന്നത് ഈ എയർലൈൻസാണ്.

vachakam
vachakam
vachakam

"അമേരിക്കൻ തലസ്ഥാനത്തെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കവാടമാണ് ഡല്ലസ്. ഈ പദ്ധതി ലോകോത്തര യാത്രാനുഭവം നൽകും" എന്ന് യുണൈറ്റഡ് സിഇഒ സ്കോട്ട് കിർബി പറഞ്ഞു.

ഡല്ലസ് വിമാനത്താവള നവീകരണം മാത്രമല്ല, വാഷിങ്ടണിലെ നിരവധി പ്രധാന പൊതുസ്ഥലങ്ങളും സർക്കാർ കെട്ടിടങ്ങളും ട്രംപ് നവീകരിക്കാൻ പദ്ധതിയിടുന്നുണ്ട്.

അവയിൽ പ്രധാനപ്പെട്ടവ:

vachakam
vachakam
vachakam

  1. വൈറ്റ് ഹൗസിൽ 90,000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ബോൾറൂം നിർമ്മാണം
  2. മറൈൻ വൺ ഹെലികോപ്റ്ററുകൾക്കായി സൗത്ത് ലോണിൽ ഗ്രാനൈറ്റ് ഹെലിപാഡ്
  3. ചരിത്രപ്രസിദ്ധമായ നോർത്ത് പോർട്ടിക്കോയുടെ നവീകരണം
  4. ലിങ്കൺ മെമ്മോറിയൽ റിഫ്ലക്ടിങ് പൂൾ നവീകരണം
  5. ഈസ്റ്റ് പൊട്ടോമാക് ഗോൾഫ് ലിങ്ക്സ് ലോകോത്തര ഗോൾഫ് കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി
  6. ഇൻഡിപെൻഡൻസ് ആർക്ക് എന്ന 250 അടി ഉയരമുള്ള സ്മാരക കവാടം
  7. നാഷണൽ ഗാർഡൻ ഓഫ് അമേരിക്കൻ ഹീറോസ് എന്ന പേരിൽ 250 പ്രമുഖ അമേരിക്കക്കാരുടെ പ്രതിമകൾ ഉൾക്കൊള്ളുന്ന ശിൽപോദ്യാനം
  8. ആർട്സ് ഓഫ് വാർ, ആർട്സ് ഓഫ് പീസ് പ്രതിമകളുടെ സ്വർണ്ണപൂശൽ പുനഃസ്ഥാപിക്കൽ

അതേസമയം ട്രംപിന്റെ നിരവധി പദ്ധതികൾക്കെതിരെ ചരിത്ര-പൈതൃക സംരക്ഷണ സംഘടനകളും സാംസ്കാരിക സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അനുമതിയില്ലാതെ വൈറ്റ് ഹൗസിലും ദേശീയ സ്മാരക പ്രദേശങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താനാകില്ലെന്നാണ് വിമർശകരുടെ വാദം.

അതേസമയം, അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങൾ മുൻനിർത്തി തലസ്ഥാന നഗരത്തെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam