ഹാർവാർഡ് യൂണിവേഴ്സിറ്റിക്ക് ഇനി കൂടുതൽ ഗ്രാന്റുകൾ നൽകില്ലെന്ന് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്. ഹാർവാർഡ് സർവകലാശാലയും ട്രംപ് ഭരണകൂടവും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടയിൽ ആണ് സ്ഥാപനത്തിന് ഭാവിയിൽ ഗ്രാന്റുകൾ നൽകുന്നത് തന്റെ സർക്കാർ നിർത്തിയേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച അഭിപ്രായപ്പെട്ടത്.
"നമ്മൾ അവർക്ക് ഇനി ഗ്രാന്റുകൾ നൽകാൻ പോകുന്നില്ലെന്ന് തോന്നുന്നു, അല്ലേ ലിൻഡ?" എന്നാണ് യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോണിനെ പരാമർശിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കിയത്. യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിന്ഡ മാക്‌മാഹനോട് നേരിട്ട് വ്യക്തമാക്കുന്ന രീതിയിൽ ആയിരുന്നു ട്രംപിന്റെ പ്രതികരണം. "ഗ്രാന്റ് ഞങ്ങളുടെ വിവേചനാധികാരത്തിലാണ്, അവർ ശരിക്കും നന്നായി പെരുമാറുന്നില്ല. അതിനാൽ ഇത് വളരെ മോശമാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ട്രംപിന്റെ പ്രസ്താവനയിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയും യു.എസ്. വിദ്യാഭ്യാസ വകുപ്പും നേരിട്ട് പ്രതികരിച്ചിട്ടില്ല.
ഹാർവാർഡിനെ ട്രംപ് ഭരണകൂടം കഴിഞ്ഞ മാസങ്ങളിൽ നിരന്തരം ടാർഗെറ്റ് ചെയ്തിരുന്നു. ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾക്കെതിരായ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കിടെ, കാമ്പസിൽ ജൂതവിരുദ്ധത വളരാൻ സർവകലാശാല അനുവദിച്ചുവെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം സമീപ ആഴ്ചകളിൽ ഹാർവാർഡിൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു.
ഈ ആശങ്കകൾ ചൂണ്ടിക്കാട്ടി, ഹാർവാർഡിനുള്ള ഏകദേശം 9 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ടിന്റെ ഔപചാരിക അവലോകനം ഭരണകൂടം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ (DEI) പ്രോഗ്രാമുകൾ നിരോധിക്കണമെന്നും, പലസ്തീൻ അനുകൂല വിദ്യാർത്ഥി ഗ്രൂപ്പുകളെ കർശനമായി നിയന്ത്രിക്കണമെന്നും, പ്രതിഷേധക്കാർ മുഖംമൂടി ധരിക്കുന്നത് നിരോധിക്കണമെന്നും സർവകലാശാല ആവശ്യപ്പെട്ടിരുന്നു.
അതേസമയം വൈറ്റ് ഹൗസ് ഹാർവാർഡിനോട് അതിന്റെ വിദേശ അഫിലിയേഷനുകൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുകയും സർവകലാശാലയുടെ നികുതി ഇളവ് പദവിയും അന്താരാഷ്ട്ര വിദ്യാർത്ഥികളെ ചേർക്കാനുള്ള അതിന്റെ കഴിവ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
അതേസമയം ആദ്യം ഹാർവാർഡ് ആ ആവശ്യങ്ങൾ നിരസിച്ചിരുന്നു, അക്കാദമിക് സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് അവർ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്