ജി 20 ഉച്ചകോടി 2026; ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ്

NOVEMBER 26, 2025, 7:50 PM

വാഷിംഗ്‌ടൺ : ഫ്ലോറിഡയിലെ മിയാമിയിൽ അടുത്ത വർഷം നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 (ജി 20) ഇന്റർ ഗവൺമെന്റൽ ഫോറത്തിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.


"എന്റെ നിർദ്ദേശപ്രകാരം, അടുത്ത വർഷം ഫ്ലോറിഡയിലെ ഗ്രേറ്റ് സിറ്റിയായ മിയാമിയിൽ നടക്കുന്ന 2026 ലെ ജി 20 യിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ക്ഷണം ലഭിക്കില്ല. എവിടെയും അംഗത്വത്തിന് അർഹതയുള്ള രാജ്യമല്ല തങ്ങളെന്ന് ദക്ഷിണാഫ്രിക്ക ലോകത്തിന് മുന്നിൽ തെളിയിച്ചു," ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.

vachakam
vachakam
vachakam


വെളുത്ത വർഗക്കാരുടെ അവകാശങ്ങളോട്  ദക്ഷിണാഫ്രിക്ക അവഗണന കാണിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു.  ദക്ഷിണാഫ്രിക്കയിൽ യൂറോപ്യൻ വംശജരെ വ്യാപകമായി തിരഞ്ഞുപിടിച്ച് കൊല്ലുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയുമാണെന്ന് ട്രംപ് ആരോപിച്ചു. 


vachakam
vachakam
vachakam

മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്ന ദക്ഷിണാഫ്രിക്കയിലേക്ക് യുഎസ് ഗവൺമെന്റ് പ്രതിനിധികളാരും പോകില്ല. ഫ്രഞ്ച്, ഡച്ച്, ജർമൻ കുടിയേറ്റക്കാരെ കൊല്ലുകയാണ്. സ്ഥലവും കൃഷി ഭൂമിയുമെല്ലാം പിടിച്ചെടുക്കുകയാണെന്നും ട്രംപ് ആരോപിച്ചു.


ജി20 സമ്മേളനത്തിന് ദക്ഷിണാഫ്രിക്ക വേദിയാകുന്നത് അപമാനമാണെന്നും താനോ യുഎസിൽ നിന്ന് ഗവൺമെന്റ് പ്രതിനിധികളോ പങ്കെടുക്കില്ലെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ‌ വ്യക്തമാക്കി.

vachakam
vachakam
vachakam


നവംബർ 22, 23 തീയതികളിൽ‌ ജൊഹാനസ്ബർഗിലാണ് ഈ വർഷത്തെ  ജി20 സമ്മേളനം. ‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ലോകത്തെ ഏറ്റവും വലിയ 20 സാമ്പത്തികശക്തികളുടെ കൂട്ടായ്മയാണ് ജി20.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam