വാഷിംഗ്ടണ്‍: വരുന്ന വര്‍ഷം ഫ്‌ളോറിഡയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയ്ക്ക് ജി 20 അംഗത്വത്തിന് അര്‍ഹതയില്ലെന്നും ട്രംപ് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ യൂറോപ്യന്‍ വംശജര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും സര്‍ക്കാര്‍ ഇത് അവഗണിക്കുകയാണെന്നുമാണ് ട്രംപിന്റെ ആരോപണം.
അതേസമയം, 2026 ലെ ജി20 ഉച്ചകോടിയില്‍ ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്തത്തെ കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയുടെ ഓഫിസ് ഖേദം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് പിന്തുണ അറിയിച്ച് നിരവധി രാജ്യങ്ങള്‍ സന്ദേശം അയച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ജി20 ഉച്ചകോടിയില്‍ തുടര്‍ന്നും പങ്കെടുക്കും. എന്നാല്‍ ആഗോള വേദിയില്‍ പങ്കെടുക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ യോഗ്യതയെക്കുറിച്ച് മറ്റൊരു രാജ്യത്തുനിന്നുണ്ടാകുന്ന അപമാനങ്ങള്‍ അംഗീകരിക്കാനാവില്ല. പിന്തുണ നേടുന്നതിന് ദക്ഷിണാഫ്രിക്ക ഓരോ രാജ്യത്തെയും സമീപിച്ച് സമ്മര്‍ദം ചെലുത്തില്ല. ഉഭയകക്ഷി തലത്തില്‍, ഈ രാജ്യങ്ങളില്‍ ചിലത് യുഎസുമായി ഒരുതരം വിഷമകരമായ അവസ്ഥയിലാണെന്ന് തങ്ങള്‍ മനസ്സിലാക്കുന്നുവെന്നും റമഫോസയുടെ വക്താവ് അറിയിച്ചു.
അതേസമയം ജി20 ഉച്ചകോടിയിലേക്കു ദക്ഷിണാഫ്രിക്കയെ ക്ഷണിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെസ് ആവശ്യപ്പെട്ടു. തക്കതായ കാരണമില്ലാതെ ജി7, ജി20 പോലുള്ള കൂട്ടായ്മകളെ ചെറുതാക്കരുത്. ജി20 ഉച്ചകോടിയില്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെ കൂടി ക്ഷണിക്കാന്‍ ട്രംപിനെ താന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുമെന്നും ജര്‍മന്‍ ചാന്‍സലര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
