വാഷിംഗ്‌ടൺ : വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാൻ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇക്കാര്യം സംസാരിച്ചതായി ട്രംപ് പറഞ്ഞു.
ഓവൽ ഹൗസിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് അതിശക്തമായ ഭാഷയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.
ഇക്കാര്യത്തിൽ അറബ് -മുസ്ലീം രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയെന്ന വാർത്ത ശരിയാണോ എന്ന ചോദ്യത്തിന് ഓവൽ ഓഫിസിൽ മറുപടി പറയുമ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ശക്തമായി നിലയുറപ്പിച്ചിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി യുഎൻ പ്രസംഗത്തിൽ ഇസ്രയേൽ ഗാസ നടപടിയിൽ അതിരി കടന്നുവെന്ന് പറഞ്ഞത് ശ്രദ്ധേയമായി. ഗാസ യുദ്ധത്തിൽ ഇസ്രയേലിനെതിരായ യൂറോപ്യൻ യൂണിയന്‍റെ ചില ഉപരോധങ്ങളെ പിന്തുണയ്ക്കുമെന്നും മെലോനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
