മെയിൽഇൻ ബാലറ്റുകളും വോട്ടിംഗ് യന്ത്രങ്ങളും നിർത്തലാക്കാൻ എക്‌സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിക്കുമെന്ന് ട്രംപ്

AUGUST 19, 2025, 12:39 AM

വാഷിങ്ടൺ ഡി.സി : 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയിൽഇൻ ബാലറ്റുകളുടെയും വോട്ടിംഗ് യന്ത്രങ്ങളുടെയും ഉപയോഗം അവസാനിപ്പിക്കാൻ ഒരു എക്‌സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിയമപരമായ വെല്ലുവിളികൾക്ക് കാരണമായേക്കാം.

'മെയിൽഇൻ ബാലറ്റുകളും, വളരെ 'കൃത്യമല്ലാത്തതും', ചെലവേറിയതും, വിവാദപരവുമായ വോട്ടിംഗ് യന്ത്രങ്ങളും ഇല്ലാതാക്കാൻ ഞാൻ ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ പോകുകയാണ്,' അദ്ദേഹം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ഡെമോക്രാറ്റ് ജോ ബൈഡനല്ല, താനാണ് 2020ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന തെറ്റായ പ്രചാരണം നടത്തിയ ട്രംപ്, മെയിൽഇൻ ബാലറ്റുകളുടെ സുരക്ഷയെക്കുറിച്ച് നേരത്തെയും സംശയം പ്രകടിപ്പിക്കുകയും യുഎസ് വോട്ടിംഗ് സംവിധാനം പരിഷ്‌കരിക്കാൻ സഹ റിപ്പബ്ലിക്കൻമാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam