ന്യൂയോര്‍ക്ക്: ഡാളസില്‍ ഇന്ത്യക്കാരനായ ചന്ദ്ര നാഗമല്ലയ്യയെ ക്യൂബന്‍ കുടിയേറ്റക്കാരന്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിക്കെതിരെ നിയമത്തിന്റെ പരിധി വരെ വിചാരണ ചെയ്യുമെന്നും നടപടി എടുക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തു.
നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റ കുറ്റവാളികളോട് തന്റെ ഭരണകൂടം മൃദുസമീപനം വച്ചുപുലര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 10നാണ് ഡാളസിലെ സാമുവല്‍ ബൊളിവാര്‍ഡിലുള്ള ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലില്‍ വെച്ച് 41 വയസുള്ള നാഗമല്ലയ്യയെ മാരകമായി ആക്രമിച്ച് പ്രതി ശിരഛേദം ചെയ്തത്. മുപ്പത്തിയേഴുകാരനായ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസിനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാഗമല്ലയ്യയെ ശിരഛേദം ചെയ്ത് കൊല്ലപ്പെട്ടയാളുടെ തല ഒരു ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്