ന്യൂയോര്‍ക്ക്: കരീബിയനില്‍ യുഎസ് സൈനിക ആക്രമണം. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് നാര്‍ക്കോ തീവ്രവാദികള്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേരെ ജീവനോടെ പിടികൂടുകയും ചെയ്തതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വലിയ തോതില്‍ മയക്കുമരുന്ന് വഹിച്ചുകൊണ്ടു പോയ അന്തര്‍വാഹിനി നശിപ്പിച്ചതായും അദ്ദോഹം. ആക്രമണത്തിന്റെ വീഡിയോ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. പ്രസിദ്ധമായ മയക്കുമരുന്ന് കടത്ത് ട്രാന്‍സിറ്റ് റൂട്ടില്‍ യുഎസിലേക്ക് ഫെന്റനൈലും മറ്റ് മയക്കുമരുന്നുകളും കൂടുതലായി കൊണ്ടുപോകുകയായിരുന്നുവെന്ന് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഈ നിരോധനം 25,000 അമേരിക്കന്‍ ഓവര്‍ഡോസ് മരണങ്ങള്‍ തടഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
വളരെ വലിയ മയക്കുമരുന്ന് വഹിക്കാന്‍ ശേഷിയുള്ള ഒരു അന്തര്‍വാഹിനി നശിപ്പിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വലിയ ചാരുതാര്‍ത്ഥ്യം ഉണ്ടെന്ന് ട്രംപ് എഴുതി. കപ്പലില്‍ ഭൂരിഭാഗവും ഫെന്റനൈല്‍ നിറച്ചതാണെന്ന് യുഎസ് ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍ അറിയപ്പെടുന്ന നാല് നാര്‍ക്കോ തീവ്രവാദികളുണ്ടായിരുന്നു. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്