വ്യാപാര ഉടമ്പടി പാലിച്ചില്ല; ദക്ഷിണ കൊറിയൻ ഉത്പന്നങ്ങളുടെ തീരുവ 25 ശതമാനമാക്കി ഉയർത്തി ട്രംപ്

JANUARY 26, 2026, 9:45 PM

വാഷിംഗ്ടൺ: ദക്ഷിണ കൊറിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കിട്ട കുറിപ്പിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 

യുഎസുമായുള്ള നേരത്തെയുള്ള വ്യാപാര കരാർ ദക്ഷിണ കൊറിയ പാലിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ട്രംപ് പ്രഖ്യാപിച്ചു. വാഹനങ്ങൾ, മരം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി. 

മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം യുഎസും ദക്ഷിണ കൊറിയയും വ്യാപാര, സുരക്ഷാ കരാറിൽ ഏർപ്പെട്ടതിന് മാസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ നടപടി. ദക്ഷിണ കൊറിയയുടെ നിക്ഷേപ വാഗ്ദാനങ്ങൾക്കൊപ്പം യുഎസ് താരിഫ് വെട്ടിക്കുറച്ചതിന് ശേഷമാണ് കരാർ അന്തിമമാക്കിയത്. അന്നത്തെ കരാർ പ്രകാരം, വാഹനങ്ങൾ, കാർ ഭാഗങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ ദക്ഷിണ കൊറിയൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് തീരുമാനിച്ചിരുന്നു.

vachakam
vachakam
vachakam

ദക്ഷിണ കൊറിയൻ കാറുകൾക്കുള്ള യുഎസ് തീരുവ 25 ശതമാനത്തിൽ നിന്ന് കുറച്ചതായിരുന്നു കരാറിലെ നിർണായക തീരുമാനം. ദക്ഷിണ കൊറിയയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 27 ശതമാനവും ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ കാർ കയറ്റുമതിയുടെ പകുതിയോളംവരും ഇത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam