വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'അവിശ്വസനീയമാംവിധം ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെ'ന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. എന്നിരുന്നാലും എന്തെങ്കിലും ദുരന്തം ഉണ്ടായാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് രാജ്യത്തെ നയിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
'അമേരിക്കന്‍ പ്രസിഡന്റ് നല്ല നിലയിലാണെന്നും, തന്റെ കാലാവധിയുടെ ശേഷിക്കുന്ന കാലയളവ് മുഴുവന്‍ സേവനം നല്‍കുമെന്നും, അമേരിക്കന്‍ ജനതയ്ക്കായി മികച്ച കാര്യങ്ങള്‍ ചെയ്യുമെന്നും എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്,' വാന്‍സ് പറഞ്ഞു. 'രാത്രി വൈകിയും അതിരാവിലെയും ജോലി ചെയ്യുന്ന' തളരാത്ത ഒരു നേതാവാണ് ട്രംപെന്ന് യുഎസ്എ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു.
80 കാരനായ ട്രംപിന് രണ്ടാമത്തെ പ്രസിഡന്റ് ടേമില്‍ 3 വര്‍ഷവും 5 മാസവും കൂടി ശേഷിക്കുന്നുണ്ട്. 2029 ജനുവരി 20 നാണ് അദ്ദേഹത്തിന്റെ പ്രസിഡന്റ് പദത്തിലെ കാലാവധി അവസാനിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്