വാഷിംഗ്ടണ്‍: തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
‘ജനങ്ങളുടെ ശത്രു’: എന്നാണ് ലേഖനത്തെ ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ വിശേഷിപ്പിച്ചത്. ലേഖനം തയ്യാറാക്കിയ വനിതാ മാധ്യമപ്രവര്‍ത്തകയെ വൃത്തികെട്ടവള്‍(ugly ) എന്നും വിശേഷിപ്പിച്ചു.
ട്രംപിന്റെ പ്രായത്തെയും വര്‍ദ്ധിച്ചുവരുന്ന ക്ഷീണത്തെയും സൂചിപ്പിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെതിരെ ബുധനാഴ്ച്ചയാണ് ട്രംപ് രോഷത്തോടെ പ്രതികരിച്ചത്. താന്‍ ഊര്‍ജ്ജസ്വലതയോടെയാണ് ജോലികള്‍ ചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പ്രായത്തേയും രണ്ടാം ടേമില്‍ പ്രസിഡന്റായി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രതിസന്ധികളെക്കുറിച്ചുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെതിരേയാണ് ട്രംപ അതിരൂക്ഷ വിമര്‍ശനം മുന്നോട്ടു വെച്ചത്.
'തന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്ര കഠിനാധ്വാനം ചെയ്തിട്ടില്ല. ഇതെല്ലാം ഉണ്ടായിരുന്നിട്ടും, ന്യൂയോര്‍ക്ക് ടൈംസിലെ ഭ്രാന്തന്‍മാര്‍ തന്നെ ആക്രമിക്കുന്നു'- 79 കാരനായ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ട്രംപിന്റെ പോസ്റ്റിനോട് പ്രതികരിച്ച ടൈംസ് റിപ്പോര്‍ട്ടിംഗ് കൃത്യമാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
