ട്രംപും വൈസ് പ്രസിഡന്റും ടിക്‌ടോക്കിലേക്ക് തിരിച്ചെത്തി; 'ഞാനാണ് ടിക്‌ടോക് രക്ഷിച്ചത്' എന്ന് ട്രംപ്

OCTOBER 7, 2025, 8:07 AM

വാഷിംഗ്ടൺ ഡി സി : 2024ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ടിക്‌ടോക്കിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കിയതോടെ, അമേരിക്കൻ ഉടമസ്ഥതയിലേക്ക് ടിക്‌ടോക് മാറുന്നതിനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾ ശക്തമാകുന്നു.

'ടിക്‌ടോക്കിലെ യുവാക്കളേ, ഞാനാണ് ടിക്‌ടോക് രക്ഷിച്ചത്. അതുകൊണ്ട് നിങ്ങൾ എന്നോട് കടപ്പെട്ടവരാണ്,' എന്നാണ് ട്രംപിന്റെ വീണ്ടുമെത്തൽ സന്ദേശം.

വാൻസ് പറഞ്ഞു: 'പ്രസിഡന്റ് ട്രംപിന് നന്ദി, ടിക്‌ടോക്കിൽ തിരിച്ചെത്തിയതിൽ സന്തോഷം! വൈറ്റ് ഹൗസിൽ നിന്നുള്ള അപ്‌ഡേറ്റുകൾ ഇവിടെ കാണാം - ചില 'സോംബ്രേരോ മീംസ്' പോലും ഉണ്ടായേക്കാം.'

vachakam
vachakam
vachakam

2020ൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കാണപ്പെട്ട ടിക്‌ടോക്ക് നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പിനുള്ള റാലികളും ക്യാമ്പെയ്ൻ വീഡിയോകളും പങ്കുവെക്കാൻ പിന്നീട് ട്രംപ് ടിക്‌ടോക്കിൽ സജീവമാകുകയായിരുന്നു.

2025ൽ വീണ്ടും പ്രസിഡന്റായി അധികാരത്തിൽ എത്തിയതോടെ, ട്രംപ് ആദ്യ ദിനം തന്നെ ടിക്‌ടോക്ക് നിരോധനം താത്കാലികമായി നിർത്തിവയ്ക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഓർഡർ ഒപ്പുവച്ചു. ഇതോടെ അമേരിക്കൻ നിക്ഷേപകരുടെ നേതൃത്വത്തിലുള്ള ഉടമസ്ഥാവകാശ കൈമാറ്റം അടുത്തിടപെടലുകളിൽ എത്തുകയാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam