ട്രംപ് ഭരണകൂടം 'റിഡക്ഷൻ ഇൻഫോഴ്‌സ് ' നോട്ടീസുകൾ നൽകി തുടങ്ങി

OCTOBER 11, 2025, 1:22 AM

വാഷിംഗ്ടൺ ഡി സി : ട്രംപ് ഭരണകൂടം ട്രഷറി വകുപ്പ്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (DHS), ആരോഗ്യമനുഷ്യ സേവന വകുപ്പ് (HHS) എന്നിവയിൽ 'റിഡക്ഷൻ ഇൻ ഫോഴ്‌സ്' (ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള) നോട്ടീസുകൾ നൽകി തുടങ്ങി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെയും ഇത് ബാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത് എത്ര പേരെ ബാധിക്കുമെന്നോ, ഇതിന്റെ വ്യാപ്തിയെന്താണെന്നോ വ്യക്തമല്ല. നിലവിൽ ആരെങ്കിലും പിരിച്ചുവിടപ്പെട്ടോ എന്നതിലും വ്യക്തതയില്ല. ഷട്ട്ഡൗൺ കാരണം അവധിയിലായ ജീവനക്കാരെയാണോ, അതോ പുതിയ പിരിച്ചുവിടലുകളാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല.

സൈബർ സുരക്ഷാ ഏജൻസിയായ CISAയിൽ നോട്ടീസുകൾ നൽകിയിട്ടുണ്ടെന്ന് DHS വക്താവ് അറിയിച്ചു. CISAയെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമാണിതെന്നും മുൻപ് ഇത് സെൻസർഷിപ്പ്, തിരഞ്ഞെടുപ്പ് കാര്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

HHSലെ പല ഡിവിഷനുകളിലുമുള്ള ജീവനക്കാർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച എല്ലാവരെയും അവരുടെ ഡിവിഷനുകൾ 'അത്യാവശ്യമല്ലാത്തവർ' (non-essential) ആയി കണക്കാക്കിയവരാണെന്നും ട്രംപിന്റെ 'മേയ്ക്ക് അമേരിക്ക ഹെൽത്തി എഗൈൻ' അജണ്ടയ്ക്ക് വിരുദ്ധമായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമാണിതെന്നും HHS വക്താവ് വ്യക്തമാക്കി.

ട്രഷറി, വിദ്യാഭ്യാസ വകുപ്പുകളിലും നോട്ടീസുകൾ നൽകിയതായി അവിടങ്ങളിലെ വക്താക്കളും സ്ഥിരീകരിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam