ബോസ്റ്റൺ: കുട്ടികൾക്കുള്ള നിർബന്ധിത വാക്സിനുകളുടെ എണ്ണം കുറയ്ക്കാനുള്ള ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുടെ നീക്കം തടഞ്ഞ ഫെഡറൽ കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകി.
കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും വാക്സിൻ ഉപദേശക സമിതിയിൽ അഴിച്ചുപണി നടത്താനുമുള്ള കെന്നഡിയുടെ തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്ന് മാർച്ച് 16-ന് ബോസ്റ്റൺ ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ യുഎസ് നീതിന്യായ വകുപ്പ് അപ്പീൽ നൽകിയിരിക്കുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി നടപടി ഉണ്ടായത്. കെന്നഡി ഏകപക്ഷീയമായി വാക്സിൻ പട്ടികയിൽ മാറ്റം വരുത്തിയത് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുമെന്ന് സംഘടനകൾ വാദിച്ചു.
കൂടാതെ, വാക്സിൻ വിരുദ്ധ നിലപാടുള്ളവരെ സമിതിയിൽ കുത്തിനിറച്ചതായും കോടതി നിരീക്ഷിച്ചു. സമിതിയിലെ 15 അംഗങ്ങളിൽ 13 പേരെയും അയോഗ്യരാക്കിയ കോടതി, ഇവർ എടുത്ത തീരുമാനങ്ങളും റദ്ദാക്കിയിരുന്നു.
എന്നാൽ, കോവിഡ് കാലത്തിന് ശേഷം വാക്സിനുകളിലുള്ള ജനവിശ്വാസം കുറഞ്ഞുവെന്നും ഇത് വീണ്ടെടുക്കാൻ നയപരമായ മാറ്റങ്ങൾ അത്യാവശ്യമാണെന്നുമാണ് ഗവൺമെന്റ് വാദം. ബോസ്റ്റണിലെ ഫസ്റ്റ് യുഎസ് സർക്യൂട്ട് കോടതിയിലാകും ഇനി ഈ കേസിൽ വാദം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
