'നമ്മുക്ക് കാണാം': മംദാനിയുടെ വെല്ലുവിളി ഏറ്റെടുത്ത് ട്രംപ്

NOVEMBER 5, 2025, 8:42 PM

ന്യൂയോര്‍ക്ക്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനിയുടെ പ്രസംഗത്തിലെ വെല്ലുവിളിക്ക് മറുപടി നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് മംദാനിക്ക് ട്രംപ് മറുപടി നല്‍കിയത്. മേയറും റിപ്പബ്ലിക്കന്‍ പ്രസിഡന്റും തമ്മിലുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായാണ് ഈ വാക്പോര് കണക്കാക്കപ്പെടുന്നത്.

34കാരനായ മംദാനി തന്റെ വിജയപ്രസംഗത്തിലൂടെ പ്രസിഡന്റിനോട്, താന്‍ പറയുന്നത് വ്യക്തമായി കേട്ടോളൂ എന്ന് നേരിട്ട് വെല്ലുവിളിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ്, 'എന്നാല്‍ നമുക്ക് തുടങ്ങാം!' എന്ന് ട്രംപ് തന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ കുറിച്ചത്. 'ഡൊണാള്‍ഡ് ട്രംപ്, നിങ്ങള്‍ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്... .' എന്നാണ് മംദാനി തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

'ഡൊണാള്‍ഡ് ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട ഒരു രാജ്യത്തിന് അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് കാണിച്ചു കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍, അത് അദ്ദേഹത്തിന് ജന്മം നല്‍കിയ ഈ നഗരത്തിനാണ്. ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍, അത് അയാള്‍ക്ക് അധികാരം നേടാന്‍ അവസരമൊരുക്കിയ സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ഇങ്ങനെയാണ് നമ്മള്‍ ട്രംപിനെ തടയുന്നത്. മാത്രമല്ല, അദ്ദേഹത്തിനെ പിന്തുടര്‍ന്ന് എത്തുന്ന അടുത്ത ആളെയും നമ്മള്‍ ഇങ്ങനെ തന്നെ തടയും.' മംദാനി പറഞ്ഞു.

ട്രംപിന്റെ കുടിയേറ്റ നയങ്ങളെയും സ്വേച്ഛാധിപത്യ പ്രവണതകളെയും നേരിടുന്നതിലായിരിക്കും തന്റെ പ്രധാന ശ്രദ്ധ എന്ന് മംദാനി പ്രതിജ്ഞയെടുത്തപ്പോള്‍, മംദാനിയുടെ നേതൃത്വത്തിന്‍ കീഴില്‍ നഗരത്തിനുള്ള ഫെഡറല്‍ ഫണ്ടിംഗില്‍ കുറവ് വരുത്തിയേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam