ന്യൂയോര്‍ക്ക്: തിയേറ്റര്‍ ലോകത്തെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരമായ 79-ാമത് ടോണി അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ബ്രോഡ്വേയിലെ മികച്ച പ്രകടനങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ആദരിക്കുന്നതിനായി ജൂണ്‍ 7 ന് ന്യൂയോര്‍ക്കിലെ റേഡിയോ സിറ്റി മ്യൂസിക് ഹോളിലാണ് അവാര്‍ഡ് ചടങ്ങുകള്‍ നടക്കുന്നത്. പ്രശസ്ത പോപ്പ് താരം പിങ്ക് ആദ്യമായി ടോണി അവാര്‍ഡ് ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഇത്തവണത്തെ നാമനിര്‍ദ്ദേശങ്ങളില്‍ ദി ലോസ്റ്റ് ബോയ്സ് , ഷ്മിഗഡൂണ്‍ എന്നീ മ്യൂസിക്കലുകള്‍ 12 നാമനിര്‍ദ്ദേശങ്ങളോടെ തൊട്ടുപിന്നാലെ 11 നാമനിര്‍ദ്ദേശങ്ങളുമായി രാഗ്ടൈം തൊട്ടുപിന്നിലുണ്ട്. പ്രധാന വിഭാഗങ്ങളിലെ നാമനിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്:
ദി ബാലസ്റ്റേഴ്‌സ്, ജയന്റ് , ലിബറേഷന്‍, ലിറ്റില്‍ ബെയര്‍ റിഡ്ജ് റോഡ് എന്നിവയാണ് മികച്ച നാടകങ്ങള്‍.
ദി ലോസ്റ്റ് ബോയ്സ് ,ഷ്മിഗഡൂണ്‍, ടൈറ്റാനിക്ക് , ടു സ്‌ട്രേഞ്ചേഴ്‌സ് കാരി എ കേക്ക് അക്രോസ് ന്യൂയോര്‍ക്ക് എന്നിവയാണ് മികച്ച മ്യൂസിക്കല്‍ വിഭാഗത്തില്‍ മുന്നില്‍.
മികച്ച നടന്‍ - മ്യൂസിക്കല്‍ , നിക്കോളാസ് ക്രിസ്റ്റഫര്‍, ലൂക്ക് ഇവാന്‍സ് (ദി റോക്കി ഹൊറര്‍ ഷോ) ജോഷ്വ ഹെന്റി (രാഗ്ടൈം) സാം ടുട്ടി (ടു സ്‌ട്രേഞ്ചേഴ്‌സ്) ബ്രാന്‍ഡന്‍ യുറനോവിറ്റ്‌സ് (രാഗ്ടൈം)
മികച്ച നടി - മ്യൂസിക്കല്‍ വിഭാഗത്തില്‍ സാറ ചേസ് (ഷ്മിഗഡൂണ്‍!), സ്റ്റെഫാനി ഹ്‌സു (ദി റോക്കി ഹൊറര്‍ ഷോ), കേസി ലെവി (രാഗ്ടൈം), മാര്‍ല മിന്‍ഡെല്‍ (ടൈറ്റാനിക്ക്), ക്രിസ്റ്റിയാനി പിറ്റ്‌സ് (ടു സ്‌ട്രേഞ്ചേഴ്‌സ്)
മികച്ച നടന്‍ - നാടകം
വില്‍ ഹാരിസണ്‍ (പഞ്ച്), നഥാന്‍ ലെയ്ന്‍ (ഡെത്ത് ഓഫ് എ സെയില്‍സ്മാന്‍), ജോണ്‍ ലിത്‌ഗോ (ജയന്റ്), ഡാനിയല്‍ റാഡ്ക്ലിഫ് (എവരി ബ്രില്യന്റ് തിംഗ്), മാര്‍ക്ക് സ്‌ട്രോങ് (ഈഡിപ്പസ്)
മികച്ച നടി - നാടകം
റോസ് ബൈര്‍ണ്‍ (ഫാളന്‍ എഞ്ചല്‍സ്), കാരി കൂണ്‍ (ബഗ്), സൂസന്ന ഫ്‌ലഡ് (ലിബറേഷന്‍), ലെസ്ലി മാന്‍വില്ലെ (ഈഡിപ്പസ്), കെല്ലി ഒഹാര (ഫാളന്‍ എഞ്ചല്‍സ്)
ലോറ ബെനാന്റി, ടൈറ്റസ് ബര്‍ഗെസ് എന്നിവരാണ് പ്രീ-ഷോയുടെ അവതാരകര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
