ന്യൂയോര്‍ക്ക്: വരാനിരിക്കുന്നൊരു യുദ്ധത്തെക്കുറിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് എക്സില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചയാകകുയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ പരമാവധി പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ യുദ്ധം, ഒരുപക്ഷേ ആണവയുദ്ധം തന്നെ ഉണ്ടാകുമെന്നാണ് മസ്‌കിന്റെ പ്രവചനം.
ആണവ പ്രതിരോധം, രാജ്യങ്ങളുടെ ഭരണരീതിയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് പരിശോധിക്കുന്ന ഒരു എക്‌സ് ത്രെഡിനുള്ള മറുപടിയിലാണ് മസ്‌കിന്റെ പ്രവചനം. ഇതോടെ വരാനിരിക്കുന്ന ആണവയുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. അതേസമയം തന്റെ പ്രവചനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാനൊന്നും അദ്ദേഹം തയ്യാറായില്ല. യുദ്ധ ഭീഷണികളൊന്നും ഇല്ലാത്തതിനാല്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ ഭരണത്തില്‍ കാര്യക്ഷമത കുറഞ്ഞതായി ഹണ്ടര്‍ ആഷ് എന്ന എക്‌സ് ഉപയോക്താവ് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മസ്‌കിന്റെ പ്രവചനം.
ഇതിന് പിന്നാലെ ഓരോരുത്തരുടെയും ഭാവനക്കനുസരിച്ച് പല തരത്തിലുള്ള തിയറികളും പ്രവഹിക്കാന്‍ തുടങ്ങി. ചില വിരുതന്മാര്‍ മസ്‌ക് എന്താണ് ഉദ്ദേശിച്ചതെന്ന് അറിയാന്‍ മസ്‌കിന്റെ തന്നെ XAI-യുടെ AI ചാറ്റ്‌ബോട്ടായ ഗ്രോക്കില്‍ നിന്ന് തന്നെ വിശദീകരണം തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
