അമേരിക്കയിൽ കാലാവസ്ഥാ ഭീഷണികൾ സാധാരണമാകുന്നു; എന്നിട്ടും ജാഗ്രതയില്ലാതെ ഭരണകൂടവും ജനങ്ങളും 

JULY 9, 2025, 9:54 PM

അമേരിക്കയിൽ അതികഠിന കാലാവസ്ഥ വ്യതിയാനങ്ങൾ വർധിച്ചുവെങ്കിലും ജനങ്ങൾക്കും സർക്കാരുകൾക്കും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 1987-ൽ സെൻട്രൽ ടെക്സാസിൽ ഉണ്ടായ വൻ പ്രളയം കഴിഞ്ഞ് “നമ്മുക്ക് പ്രകൃതിയെ അതിജീവിക്കാൻ കഴിയും” എന്ന് ചിലർ വിശ്വസിച്ചു. എന്നാൽ ഈ ജൂലൈയിൽ പ്രളയം എന്നതിന്റെ മറ്റൊരു ഭീകര രൂപം ജനങ്ങൾ കാണാനിടയായി. മണിക്കൂറുകൾക്കുള്ളിൽ പ്രളയത്തിൽ 100-ത്തിലധികം പേരാണ് മരണപ്പെട്ടത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പല സൂചനകളും ഇതിനിടെ ഉണ്ടായിട്ടുണ്ട്. ചില ഉദാഹരണങ്ങൾ നോക്കാം 

  • 2021-നു മുമ്പിൽ പസിഫിക് നോർത്ത് വെസ്റ്റ്, വടക്കൻ കാനഡ എന്നിവിടങ്ങളിൽ "കിലർ ഹീറ്റ് വേവ്" എന്നതിനെക്കുറിച്ച് അൽപ്പം പോലും ആരും പ്രതീക്ഷിക്കില്ലായിരുന്നു. എന്നാൽ ഇന്ന് ഇതുമുണ്ടായിട്ടുണ്ട്.
  • ട്രോപ്പിക്കൽ ആയിരുന്ന ഹവായി പോലുള്ള പ്രദേശങ്ങൾ വരണ്ട അവസ്ഥയിൽ ആകുമെന്ന് ആരും ധരിച്ചില്ല. 

കാലാവസ്ഥാ ശാസ്ത്രജ്ഞർ, ഗവൺമെന്റ് ഡാറ്റ, NOAA (National Oceanic and Atmospheric Administration) എന്നിവ പറയുന്നത് അനുസരിച്ചു കാലാവസ്ഥാ മാറ്റം മൂലം കാറ്റ്, മഴ, വരണ്ട കാലാവസ്ഥ അതു കൂടി ചൂട്, തണുപ്പ് – ഈ എല്ലാം ഇക്കാലത്തു വളരെയധികം വർധിച്ചുവെന്നാണ്. ഈ 10 വർഷത്തെ കാലാവസ്ഥാ അതിവൈകൃത സൂചിക, 1980കളിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോൾ 58% വരെ കുതിച്ചുയർന്നിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ.

vachakam
vachakam
vachakam

കാലാവസ്ഥാ വ്യക്തിയാനങ്ങൾ കാരണം ഉണ്ടാവുന്ന ദുരിതങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിദഗ്ധർ വ്യക്തമാക്കുന്നു.

  • കാലാവസ്ഥ മുൻഗണന ഉള്ള നയങ്ങൾ രൂപപ്പെടുത്തുക.
  • ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.
  • ജനങ്ങൾ അവസ്ഥ തിരിച്ചറിഞ്ഞു വിവേകത്തോടെ പെരുമാറണം
  • ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുകയും – സെക്യൂരിറ്റി, വെള്ളപ്പൊക്ക നിയന്ത്രണം, താപനിയന്ത്രണം, ജല ശേഖരണം എന്നിവ ഒരുക്കുകയും വേണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam