വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോളതലത്തിൽ ചൈനയിൽനിന്ന് ഏറ്റവും കൂടുതൽ വായ്പ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നായി അമേരിക്ക. ചൈനയിൽ നിന്ന് 2000-2023 കാലയളവിൽ 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടിയോളം രൂപ) വായ്പ സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഇക്കാലയളവിൽ 2.2 ലക്ഷം കോടി ഡോളറിന്റെ വായ്പയാണ് ചൈന ലോകമാകമാനം നൽകിയത്.
ചൈനയിൽ നിന്ന് വായ്പയെടുക്കുന്നതിൽ മറ്റുരാജ്യങ്ങളെ വിലക്കുന്ന അമേരിക്കയുടെ ഇരട്ടത്താപ്പാണ് റിപ്പോർട്ടിലൂടെ വ്യക്തമാകുന്നതെന്ന് വിദഗ്ധർ പറയുന്നു. യു.എസിലെ വില്യം ആൻഡ് മേരി സർവകലാശാലയിലെ ഗവേഷണ ലാബായ എയ്ഡ്ഡേറ്റ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ടെക്‌സസിലെയും ലൂയിസിയാനയിലെയും എൽ.എൻ.ജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്‌ക്കെല്ലാം ചൈനീസ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ബാങ്കുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് അമേരിക്കൻ സ്ഥാപനങ്ങൾ വായ്പയെടുത്തതായി റിപ്പോർട്ടിൽ പറയുന്നത്.
2000 നും 2023 നും ഇടയിൽ 200 ലധികം രാജ്യങ്ങളിലായി 2.2 ട്രില്യൺ ഡോളറിന്റെ സഹായം ചൈന നൽകി. ചൈനീസ് ധനസഹായം വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന പൊതു അനുമാനത്തിന് വിരുദ്ധമാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
