നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL) അഞ്ചാം വി.പി. സത്യൻ മെമ്മോറിയൽ ടൂർണമെന്റിന് ഓഗസ്റ്റിൽ തുടക്കം

JULY 23, 2026, 10:53 PM

എൽക്രിഡ്ജ് (മേരിലാൻഡ്): വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഫുട്‌ബോൾ പോരാട്ടങ്ങളിലൊന്നായ അഞ്ചാം എഡിഷൻ വി.പി. സത്യൻ മെമ്മോറിയൽ നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റിന് (NAMSL 2026) തുടക്കമാകുന്നു. ഓഗസ്റ്റ് 1, 2 തീയതികളിൽ മേരിലാൻഡിലെ എൽക്രിഡ്ജിലുള്ള പ്രശസ്തമായ ട്രോയ് പാർക്കിലാണ് ടൂർണമെന്റ് നടക്കുന്നത്.

മത്സരങ്ങളുടെ ഔദ്യോഗിക നറുക്കെടുപ്പും പ്രസ് മീറ്റും വിജയകരമായി പൂർത്തിയായി. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികപ്രേമികളും ലീഗ് പ്രതിനിധികളും നേരിട്ടും വിർച്വലായും പങ്കെടുത്ത ചടങ്ങോടെയാണ്  വി.പി. സത്യൻ ടൂർണമെന്റിന് ആവേശകരമായ തുടക്കമായത്.

കൊളംബിയ സെന്റർ ഫോർ ഇംപ്ലാന്റ്‌സ് ആൻഡ് പീരിയോഡോന്റിക്‌സിലെ ഡോ. സഞ്ജു ജോസഫ് ആണ് ടൂർണമെന്റിന്റെ ഗ്രാന്റ് സ്‌പോൺസർ.

vachakam
vachakam
vachakam


പ്രതിഭയും കായികക്ഷമതയും പരസ്പര സ്‌നേഹവും കോർത്തിണക്കുന്ന ഈ സോക്കർ മാമാങ്കത്തിലേക്ക് കളിക്കാരെയും കായികപ്രേമികളെയും കുടുംബങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.

പ്രസ് മീറ്റിന്റെയും ടൂർണമെന്റിന്റെയും വിജയത്തിനായി പ്രവർത്തിച്ച സ്‌പോൺസർമാർ, ലീഗ് പ്രതിനിധികൾ, വോളന്റിയർമാർ, മീഡിയ ടീം എന്നിവർക്ക് ഭാരവാഹികളായ മാത്യു വർഗീസ് (പ്രസിഡന്റ്), ആശിഷ് തെക്കേടം (സെക്രട്ടറി), ജോർജ്ജ് ചെറൂശ്ശേരി (വൈസ് പ്രസിഡന്റ്) എന്നിവർ നന്ദി അറിയിച്ചു.

vachakam
vachakam
vachakam

മത്സരക്രമവും നറുക്കെടുപ്പും പൂർത്തിയായതോടെ, ഓഗസ്റ്റ് ആദ്യവാരത്തിൽ ട്രോയ് പാർക്കിൽ മികച്ച സോക്കർ പോരാട്ടങ്ങൾക്കും സൗഹൃദ സംഗമങ്ങൾക്കുമാണ് മേരിലാൻഡ് സാക്ഷ്യം വഹിക്കാൻ പോകുന്നത്

മാർട്ടിൻ വിങ്ങോലിൽ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam