മക്കാലനിലും സാൻ ആന്റോണിയോയിലും ലഭിച്ച ഉജ്വല സ്വീകരണത്തിന് നന്ദി അറിയിച്ച് 'ടീം പ്രോമീസ് ഫോമാ'

APRIL 24, 2026, 1:00 PM

മക്കാലൻ: അമേരിക്കൻ മലയാളികളുടെ ആശയും അഭിലാഷവുമായ ഫോമായുടെ ജനകീയ പ്രവർത്തനങ്ങളുടെ ഊർജസ്വലമായ തുടർച്ച മുദ്രാവാക്യമാക്കി 2026-28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ് ഫോമാ' മക്കാലനിലും സാൻ ആന്റോണിയോയിലും ലഭിച്ച സ്വീകരണത്തിന് മലയാളി സംഘടനകളോട് ഹൃദയപൂർവം നന്ദി പറയുകയാണ്.

കേരള അസോസിയേഷൻ ഓഫ് റിയോഗ്രാന്റെ വാലിമക്കാലൻ, സാൻ ആന്റോണിയോ മലയാളി അസോസിയേഷൻ എന്നിവയുടെ ഊഷ്മള സ്വീകരണമാണ് ഇലക്ഷൻ കാംമ്പെയ്‌നിന്റെ ഭാഗമായി ടീം പ്രോമീസിന് ലഭിച്ചത്.

മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാർത്ഥികൾ വിവിധ സംഘടനാ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളർച്ചയെക്കുറിച്ചും ഇനി നടപ്പാക്കേണ്ട സ്വപ്‌ന പദ്ധതികൾ സംബന്ധിച്ചും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam


ടീം പ്രോമിസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയും നാല് പതിറ്റാണ്ട് കാലത്തെ സംഘടനാ പ്രവർത്തന മികവിനുടമയുമായ മാത്യു വർഗീസ് (ജോസ്), ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന അനു സ്‌കറിയ, ട്രഷറർ സ്ഥാനാർത്ഥി ബിനോയ് തോമസ്, ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവരുടെ പ്രവർത്തനങ്ങൾ ഫോമായ്ക്ക് മുതൽക്കൂട്ടാവുമെന്ന് അവർക്ക് ആശംസകൾ നേർന്നുകൊണ്ട് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുകയുണ്ടായി.

മക്കാലൻ മലയാളി അസോസിയേഷന്റെ പ്രതിനിധികളുമായി ടീം പ്രോമിസ് നടത്തിയ ചർച്ച ഫോമായുടെ വീക്ഷണത്തെയും സംഘടനയുടെ കെട്ടുറപ്പിനെയും അടിസ്ഥാനമാക്കിയായിരുന്നു. ഫോമായുടെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, ഭാവി രൂപപ്പെടുത്തുന്നതിൽ ഗ്രാസ്‌റൂട്ട് തലത്തിലുള്ള ജനകീയ പങ്കാളിത്തത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് സമഗ്രമായ അവബോധം ലഭിക്കുന്നതായിരുന്നു ചർച്ച.

vachakam
vachakam
vachakam

സംഘടനയിൽ കൂടുതൽ ആഴത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കാനുള്ള മാർഗങ്ങളെപ്പറ്റിയും യോഗത്തിൽ അഭിപ്രായമുയർന്നു. സതേൺ റീജിയണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമായ ജിജു കുളങ്ങരയും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹുസ്റ്റണിലെ (മാഗ്) സന്ദീപ് തേവർവേരിലും ടീം പ്രോമിസിനൊപ്പം സഞ്ചരിച്ചുകൊണ്ട് അവരുടെ നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകി.


മക്കാലനിൽ നിന്ന് യോഗത്തിൽ പങ്കെടുത്ത ജെയ്‌സൺ വേണാട്ട് (മുൻ പ്രസിഡന്റ്, ഓഡിറ്റർ), സഞ്ജു വർഗീസ് (പ്രസിഡന്റ്), സന്തോഷ് പോൾ (സെക്രട്ടറി), ഷാജി വേണാട്ട് (ജോയിന്റ് സെക്രട്ടറി), ബിനോ ജോൺ (വൈസ് പ്രസിഡന്റ്), സിജോ ജെയിംസ് (മുൻ നാഷണൽ കമ്മിറ്റി മെമ്പർ), ആന്റണി മാത്യു, ജോസഫ് ബിജു, വിൽസൺ കോട്ടയ്ക്കൽ, ശ്രീദേവി രവിശങ്കർ, ദീപ ബിജു, ഗ്ലാക്‌സി വർഗീസ്, ശ്രീദേവി രവിശങ്കർ, ദീപ ബിജു, എന്നിവരുടെ നിർദേശങ്ങളും ആശംസകളും ചർച്ചകൾ സൃഷ്ടിപരമാക്കുകയും അത് ടീം പ്രോമീസിന് ആത്മവിശ്വാസമേകുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പ് കാമ്പെയ്‌നിന്റെ ഭാഗമായുള്ള ഔഗ്യോഗിക സന്ദർശനം എന്നതിലുപരി സ്‌നേഹവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനുള്ള കൂടിക്കാഴ്ചയായി മാറിയെന്ന്  ടീം പ്രോമീസ് സാരഥി മാത്യു വർഗീസ് അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

സാൻ ആന്റോണിയോ മലയാളി സമൂഹത്തിന്റെ പ്രതിനിധികളുമായി ടീം പ്രോമിസ് നടത്തിയ ആശയവിനിമയം സൃഷ്ടിപരമായിരുന്നു. തുറന്ന മനസ്സോടെയുള്ള കൂടിക്കാഴ്ചയിൽ, റീജിയൺ തലത്തിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഫോമായിൽ എല്ലാ അസോസിയേഷനുകളുടെയും ശബ്ദം പ്രതിഫലിക്കുന്നതിനുമുള്ള നിർദേശങ്ങൾ ഉയർന്നു. സംഘടനയുടെ പ്രവർത്തനത്തിൽ സുതാര്യത, ഉത്തരവാദിത്വം, ഏവരെയും ഉൾക്കൊള്ളുന്ന നേതൃത്വരീതി എന്നിവ ഉറപ്പാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ടീം പ്രോമിസ് അംഗങ്ങൾ വ്യക്തമാക്കി.


യോഗത്തിൽ സാൻ ആന്റോണിയോ മലയാളി അസോസിയേഷൻ പ്രസിഡന്റ് നന്ദകുമാർ, ബിനു ജോർജ് തുടങ്ങിയവർ പങ്കെടുത്തു. പരസ്പര ബഹൃമാനവും സൗഹൃദയും ഊട്ടിയുറപ്പിച്ച കൂടിക്കാഴ്ച, ഫോമായിലൂടെ കൂടുതൽ ശക്തവും ക്രിയാത്മകവുമായ ഒരു മലയാളി സമൂഹം രൂപപ്പെടുത്തിയെടക്കുന്നതിനുള്ള ചവിട്ടുപടിയായി മാറി.



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam