ഷിക്കാഗോ: വിശ്വാസവും സത്യസന്ധന്ധതയും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന 'ടീം പ്രോമീസ് ' ഫോമാ പാനൽ അഗങ്ങൾക്ക് ഷിക്കോഗോയിലെ വിവിധ മലയാളി സംഘടനകൾ ഹൃദ്യമായ വരവേൽപ്പ് നൽകി. ഷിക്കാഗോ മലയാളി അസോസിയേഷൻ, ഇല്ലിനോയി മലയാളി അസോസിയേഷൻ, ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ, കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ, മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
ഫോമായുടെ സ്ഥാപക നേതാവായ മാത്യു വർഗീസ് ജോസ് (ഫ്ളോറിഡ) നയിക്കുന്ന ടീം പ്രോമിസിന്റെ സ്ഥാനാർത്ഥികൾ വിവിധ സംഘടനാ ഭാരവാഹികളുമായി ആശയവിനിമയം നടത്തുകയും ഫോമായുടെ ഭാവി വളർച്ചയെക്കുറിച്ചും തങ്ങൾ ആവിഷ്കരിക്കുന്ന സ്വപ്ന പദ്ധതികൾ സംബന്ധിച്ചും അഭിപ്രായങ്ങൾ പങ്കുവച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ ടീം പ്രോമീസ്, വരുന്ന രണ്ട് കൊല്ലം നടപ്പാക്കാൻ പോകുന്ന വിദ്യാ ജ്യോതി സ്കോളർഷിപ്പ്, ആർദ്രം കാൻസർ കെയർ പ്രോജക്ട്, കേരള പഠന പദ്ധതി ഉൾപ്പെടെയുള്ള വിവിധ പരിപാടികളെപ്പറ്റി പ്രസിഡന്റ് സ്ഥാനാർത്ഥി മാത്യു വർഗീസ് വിവരിച്ചു. ഫോമായുടെ തുടക്കത്തിന് എളിയ പങ്ക് വഹിച്ച താൻ, പലകാലഘട്ടങ്ങളിൽ പലർക്കുംവേണ്ടി അധികാര സ്ഥാനനങ്ങളിൽ നിന്ന് മാറിനിന്ന ആളാണെന്നും മാത്യു വർഗീസ് പറഞ്ഞു.
''എക്സിക്യൂട്ടീവ് സ്ഥാനങ്ങൾ വഹിക്കുന്നതിനേക്കാളുപരി പുതിയ വ്യക്തികളെ സംഘടനയിലേയ്ക്ക് കൊണ്ടുവരുവാനാണ് ഇക്കാലമത്രയും ശ്രമിച്ചത്. ഇപ്പോൾ ഒരു റിട്ടയർമെന്റിനെക്കുറിച്ച് അലോചിക്കുന്നതുകൊണ്ടാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കാൻ തീരുമാനിച്ചത്...'' എന്ന് പറഞ്ഞ മാത്യു വർഗീസ്, താൻ ഫോമയിൽ നിന്ന് കുറേക്കാലം മാറിനിന്നിട്ട് ഇപ്പോൾ പ്രസിഡന്റാവാൻ വരുന്നു എന്ന ചിലരുടെ വിമർശനത്തിന് മറുപടിയായി, ''സ്ഥാനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സംഘടനയെ സേവിക്കാൻ പറ്റൂ എന്നില്ല. സ്ഥാനങ്ങൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഫോമായുടെ മുൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും വിവിധ കമ്മിറ്റികൾക്കും ഒപ്പം നിന്ന് എല്ലാ പ്രധാനപ്പെട്ട എല്ലാ പ്രോജക്ടുകളിലും ഭാഗഭാകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്...'' എന്ന് വ്യക്തമാക്കി.
ടീം പ്രോമീസ് ഫോമായുടെ ഭാവനാപൂർണമായ പദ്ധതികളെ യോഗം പ്രശംസിച്ചു. യോഗത്തിൽ ജോൺ പട്ടപ്പതി, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റും നാഷണൽ കമ്മിറ്റി അംഗവുമായ ജോർജ്ജ് മാത്യു, ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, ഫോമാ കേരള കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ഫോമാ മുൻ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കുളം, ഡോ. സാൽബി ചെന്നോത്ത് (കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ), ജോസ് ചെന്നിക്കര (കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ), ബിജു കിഴക്കേക്കുറ്റ് (എൻ.ആർ.ഐ റിപ്പോർട്ടർ) തുടങ്ങിയവരും മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പ്രതിനിധിയും ടീം പ്രോമീസി ഫോമായ്ക്ക് വിജയാശംസകൾ നേർന്ന് സംസാരിച്ചു. ആർ.വി.പി സ്ഥാനാർത്ഥി രഞ്ജൻ എബ്രഹാമിനും, നാഷണൽ കമ്മിറ്റിയിലേയ്ക്ക് മൽസരിക്കുന്ന പ്രിൻസ് ഈപ്പനും ജിതേഷ് ചുങ്കത്തിനും യോഗം വിജയാശംസകൾ നേർന്നു.
വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജോണിക്കുട്ടി പിള്ളവീട്ടിൽ, ത്രേസ്യാമ്മ ചെന്നിക്കര, ലൂയി ഷിക്കാഗോ, ബിജി എടാട്ട്, ജോസഫ് സിറിയക്, ആഷ്ലി ജോർജ്ജ്, ഫിലിപ്പ് പൗവത്തിൽ, ഷിബു അഗസ്റ്റിൻ, സുനിൽ, അച്ചൻകുഞ്ഞ് ചാക്കോ, വർഗീസ് തോമസ് എന്നിവരും ആശംസകളർപ്പിച്ചു. തങ്ങൾക്ക് ഹൃദ്യമായ സ്വീകരണം നൽകിയതിന്, മാത്യു വർഗീസിന് പുറമെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മൽസരിക്കുന്ന അനു സ്കറിയ, ട്രഷറർ സ്ഥാനാർത്ഥി ബിനോയ് തോമസ്, ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ സ്നേഹപൂർവം നന്ദി പറഞ്ഞു.
ശ്രീകുമാർ - 9947-800-681 (M), 481 -247-1547 (R)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
