ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം പുതിയ തലത്തിലേക്ക്. തെഹ്‌റാനിലെ സർവ്വകലാശാലകളിൽ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നു.
സർവ്വകലാശാലകളിൽ തടഞ്ഞുവെച്ചിരുന്ന വിദ്യാർത്ഥികൾ ബാരിക്കേഡുകൾ തകർത്ത് പുറത്തുവരുകയും ഖമേനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
പ്രക്ഷോഭകാരികൾ മുൻ കിരീടാവകാശി റെസ പഹ്‌ലവിയെ പിന്തുണച്ച് ജാവേദ് ഷാ (രാജാവ് വാഴട്ടെ) എന്ന മുദ്രാവാക്യം ഉയർത്തുന്നുണ്ട്.
യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റെസ പഹ്‌ലവിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇറാന്റെ പക്കൽ ഒരാഴ്ചയ്ക്കുള്ളിൽ ബോംബ് നിർമ്മാണത്തിന് ആവശ്യമായ ആണവവസ്തുക്കൾ എത്തുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്.
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വ്യാഴാഴ്ച നിർണ്ണായക ചർച്ച നടക്കാനിരിക്കെയാണ് ഇറാനിൽ സംഘർഷം കടുക്കുന്നത്. സമാധാനപരമായ കരാറിനുള്ള അവസാന ശ്രമമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ഏത് സാഹചര്യവും നേരിടാൻ യുഎസ് സൈന്യം സജ്ജമാണെന്നും, ഐആർജിസി നടത്തുന്ന അടിച്ചമർത്തലുകൾക്കിടയിലും പ്രക്ഷോഭം അേെീുുശിഴ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്
ഒടുവിൽ ട്രംപ് വഴങ്ങി! ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതം; ലോകത്തിന് താൽക്കാലിക
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപിന്റെ തീരുമാനം; ഹോർമുസ് കടലിടുക്ക് തുറക്കാൻ കർശന