സി.എഫ്.ഐയുടെ പ്രഥമ പണ്ഡിത രാമാബായി പുരസ്‌കാരം മാത്യു സാമുവേലിന് സമ്മാനിച്ചു
ഡാളസ്: ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെയും സുവിശേഷത്തിന്റെ വളർച്ചയെയും കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകനും എഡിറ്ററുമായ മാത്യു സാമുവേൽ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിശ്വാസം, പ്രത്യേകിച്ച് പെന്തക്കോസ്ത് പ്രസ്ഥാനം, നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അതിവേഗം വളരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചാബിലെ മയക്കുമരുന്ന് ആസക്തിയിൽ നിന്ന്‌മോചനംതേടുന്നവരിലേക്കും ആന്ധ്രാപ്രദേശ്, തെലങ്കാന, വടക്കുകിഴക്കൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്കും സുവിശേഷത്തിന്റെ സ്വാധീനം വ്യാപിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. ഭാരതത്തിലങ്ങോളമിങ്ങോളം ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള നിരവധിപേർ ആത്മീയനേതൃത്വത്തിലേക്ക് ഉയർന്ന് പാസ്റ്റർമാരായി പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വലിയ ആരാധനാലയങ്ങളോ ആഡംബരങ്ങളോ ഒന്നും ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ചയ്ക്ക് ആവശ്യമില്ലെന്നും സാധാരണക്കാരായ വിശ്വാസികൾ തന്നെ ആത്മീയനേതൃത്വത്തിലേക്ക് ഉയരുന്നുവെന്നും മാത്യു സാമുവേൽ അഭിപ്രായപ്പെട്ടു. ഒരു ബൈബിളും ഒരു മരത്തിന്റെ തണലുമുണ്ടെങ്കിൽ അവിടെ ഒരു സഭ അവിടെ പിറവിയെടുക്കുകയാണ്. ഒറ്റപ്പെടുത്തലും അടിച്ചമർത്തലും പീഡനങ്ങളും ഉണ്ടായാലും ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വളർച്ച തടയാനാവില്ലെന്ന സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്.
ഇന്ത്യയിലെ ക്രൈസ്തവ സമൂഹംനേരിടുന്ന വെല്ലുവിളികൾ, മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ, ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിവിധ സഭാനേതൃത്വങ്ങളിൽ നിന്നുള്ളവരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ക്രൈസ്തവ സമൂഹംനേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സദസ്സിൽ നിന്ന് നിരവധിചോദ്യങ്ങളും ആശങ്കകളും ഉയർന്നു. വസ്തുതകളും വിശദാംശങ്ങളും സഹിതം മാത്യു സാമുവേൽ മറുപടി നൽകി.
പണ്ഡിത രാമാബായി പുരസ്‌കാരം സമ്മാനിച്ചു
ചടങ്ങിൽ ക്രിസ്റ്റ്യൻ ഫെലോഷിപ്പ്‌ഫോർ ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ 'പണ്ഡിത രാമാബായി പുരസ്‌കാരം'മാത്യു സാമുവേലിന് സമ്മാനിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും 'ഡി-മലയാളി' എഡിറ്ററുമായ പി.പി. ചെറിയാൻ പുരസ്‌കാരം കൈമാറി.
ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവർക്കുമായി നിരന്തരം ശബ്ദമുയർത്തുകയും മാധ്യമരംഗത്ത് ധീരമായ ഇടപെടലുകൾ നടത്തുകയും ചെയ്തതിനാണ് പുരസ്‌കാരം നൽകിയതെന്ന് സംഘാടകർ അറിയിച്ചു.
CFI ചെയർമാൻ പാസ്റ്റർ മാത്യു സാമുവേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ഷാജി കാരയ്ക്കൽ സ്വാഗതപ്രസംഗം നടത്തുകയും മുഖ്യപ്രഭാഷകനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ റവ.തോമസ് മുല്ലക്കൽ നന്ദി പ്രകാശിപ്പിച്ചു.
രാജൂ തരകൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
