ഇല്ലിനോയിസിലെ പ്ലെയിൻഫീൽഡിൽ ശിവൻ മുഹമ്മ ആദ്യ ഇന്ത്യൻ ട്രസ്റ്റിയായി സത്യപ്രതിജ്ഞ ചെയ്തു

MAY 5, 2025, 11:20 PM

പ്ലെയിൻഫീൽഡ്, ഇല്ലിനോയിസ്: ഇല്ലിനോയിസിലെ പ്ലെയിൻഫീൽഡിൽ വില്ലേജ് ട്രസ്റ്റിയായി ഇന്ത്യൻ വംശജനായ ശിവൻ മുഹമ്മ (ശിവ പണിക്കർ) സത്യപ്രതിജ്ഞ ചെയ്തു.

ഇന്ത്യയിൽ കേരളത്തിലെ മുഹമ്മ സ്വദേശിയായ അദ്ദേഹം 1995ൽ അമേരിക്കയിലേക്ക് കുടിയേറി, അതിനുശേഷം ഷിക്കാഗോയുടെ പ്രൊഫഷണൽ, നാഗരിക മേഖലയിൽ ആദരണീയനായ വ്യക്തിത്വമായി മാറി. 


vachakam
vachakam
vachakam

ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ഐടി സ്‌പെഷ്യലിസ്റ്റ്, സംരംഭകൻ എന്നീ നിലകളിൽ വിജയകരമായ പാത സൃഷ്ടിച്ചു. എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, കമ്മ്യൂണിറ്റി സംഘാടകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ഭാര്യ: ഡോ. ആനന്ദവല്ലി. മക്കൾ: നയന, വിഷ്ണു. മരുമകൾ: ശാരി കുമാർ. 


സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്ന നല്ല മാറ്റത്തിനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

vachakam
vachakam
vachakam

പ്ലെയിൻഫീൽഡിലെ ഓരോ താമസക്കാരനെയും സമർപ്പണത്തോടെയും സത്യസന്ധതയോടെയും സേവിക്കാൻ ഞാൻ ഇവിടെയുണ്ട്, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിലും നമ്മുടെ വൈവിധ്യമാർന്ന സമൂഹം കേൾക്കപ്പെടുകയും പ്രതിനിധീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിലായിരിക്കും എന്റെ ശ്രദ്ധയെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം ശിവൻ മുഹമ്മ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam