വൈറ്റ് ഹൗസിനടുത്ത് വെടിവെപ്പ്, രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് ഗുരുതര പരിക്ക്

NOVEMBER 27, 2025, 12:24 AM

വാഷിങ്ടൺ ഡി.സി. : നോർത്ത് അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിൽ വൈറ്റ് ഹൗസിന് സമീപം നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ നടന്ന വെടിവെപ്പിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് വിർജീനിയ ഗവർണർ പാട്രിക് മോറിസി നൽകിയ വിവരമനുസരിച്ച്, ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

നവംബർ 26, ബുധനാഴ്ച വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ അകലെയാണ് ആക്രമണം നടന്നത്.

ഇത് നാഷണൽ ഗാർഡ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു എന്ന് വാഷിങ്ടൺ മേയർ മുറിയൽ ബൗസർ അറിയിച്ചു.

vachakam
vachakam
vachakam

വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണെന്ന് എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേലും മേയറും സ്ഥിരീകരിച്ചു.

പ്രതിയെന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും വെടിയേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികർ ചേർന്ന് വെടിവെപ്പിന് ശേഷം പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഡി.സി. പോലീസ് ചീഫ് ജെഫ്രി കരോൾ പറഞ്ഞു.

vachakam
vachakam
vachakam

ഫ്‌ളോറിഡയിലായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കൃത്യം ചെയ്തവർക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് തലസ്ഥാനത്തേക്ക് 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ കൂടി അയക്കാൻ ട്രംപ് ഉത്തരവിട്ടു.

നിലവിൽ നഗരത്തിൽ 2,200ഓളം സൈനികരാണ് സംയുക്ത ദൗത്യ സേനയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്.

പി. പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam