മിസിസിപ്പിയിൽ വെടിവെയ്പ്പ്: നാല് പേർ മരിച്ചു, 12 പേർക്ക് പരിക്ക്

OCTOBER 12, 2025, 8:58 AM

മിസിസിപ്പി: മിസിസിപ്പിയിലെ ലീലൻഡിൽ നടന്ന കൂട്ടവെടിവെയ്പ്പിൽ നാലു പേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു, നാല് പേരുടെ നില ഗുരുതരമാണ്.

വെടിവെയ്പ്പ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ലീലൻഡിന്റെ പ്രധാന തെരുവിലായിരുന്നു. സംഭവസമയത്ത് ഹോംകമിംഗ് ആഘോഷങ്ങൾക്കായി നഗരത്തിൽ വലിയ തിരക്കായിരുന്നു.

ഇതുവരെ ആരെയും പിടികൂടിയിട്ടില്ല; പോലീസിന്റെ തെരച്ചിൽ തുടരുകയാണ്. വെടിവെയ്പ്പ് ഹൈസ്‌കൂൾ ക്യാമ്പസിനകത്തല്ലെന്ന് മേയർ ജോൺ ലീ അറിയിച്ചു.

vachakam
vachakam
vachakam

ഇതിനൊപ്പം, മിസിസിപ്പിയിലെ ഹൈഡൻബർഗിലെയും ഹോംകമിംഗ് ആഘോഷത്തിനിടെയുണ്ടായ മറ്റൊരു വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

പോലീസ് അന്വേഷണം തുടരുകയാണ്. വിവരമുള്ളവർ മുന്നോട്ട് വരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam