നോർത്ത് അമേരിക്കൻ ഹൈന്ദവ മലയാളി സംഘടനകളുടെ മാതാവായ ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ 49 -ാമത് വാർഷിക പൊതുയോഗത്തിൽ ഗീതാമണ്ഡലം സ്ഥാപക അംഗവും, രക്ഷാധികാരിയും, സംഘടനയുടെ വിവിധ പദവികൾ വഹിക്കുകയും ചെയ്തിട്ടുള്ള വൈക്കം സ്വദേശി ആയ ശേഖരൻ അപ്പുക്കുട്ടനെ പുതിയ പ്രസിഡന്റ് ആയി ഏകകണ്‌ഠേന തെരഞ്ഞെടുത്തു. ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പരിപാലിക്കുന്നതിൽ ഒട്ടും തന്നെ വിട്ടുവീഴ്ച ഇല്ലാത്ത വ്യക്തിത്വമാണ് ശേഖരൻ അപ്പുക്കുട്ടന്റേത്. വൈസ് പ്രസിഡന്റ് ആയി
തെരഞ്ഞെടുത്തിരിക്കുന്നത് സനാതന ധർമ്മ പ്രചാരണത്തിന് മുന്നിൽ പ്രവർത്തിക്കുന്ന ഡോക്ടർ വിശ്വനാഥിനെ ആണ്. ജനറൽ സെക്രട്ടറി ആയി ബൈജു മേനോനെയും ജോയിന്റ് സെക്രട്ടറി ആയി പ്രജീഷിനെയും, ട്രഷറർ ആയി ശങ്കർ ശങ്കരനെയും, ജോയിന്റ് ട്രഷറർ ആയി രവി നായരെയും തെരഞ്ഞെടുത്തു. രമ നായർ, ബിജു കൃഷ്ണൻ, അശോകൻ കൃഷ്ണൻ, രവി ദിവാകരൻ, രവി മുണ്ടക്കൽ, രവി കുട്ടപ്പൻ, രാജീവ് പൊന്നിശ്ശേരി, സന്തോഷ് നായർ, ശിവ ഗുരുസ്വാമി എന്നിവരെ ഡയറക്ടർ ബോർഡിലേക്കും തെരഞ്ഞെടുത്തു.
ഹൈന്ദവ മൂല്യങ്ങളിലും, ആചാരാനുഷ്ഠാനങ്ങളിലും നിലയുറച്ച് പ്രവർത്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാനും, അതോടൊപ്പം ആത്മീയ ഗ്രന്ഥങ്ങൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഹൈന്ദവജനതയെ സജ്ജമാക്കുക എന്നതാണ് തന്റെ പ്രഥമ ദൗത്യം എന്നും, ഗോൾഡൻ ജൂബിലിയിലേക്ക് കടക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നും ശേഖരൻ അപ്പുക്കുട്ടൻ അഭ്യർത്ഥിച്ചു. തദവസരത്തിൽ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കായി തുടർന്നും സമൂഹത്തിലെ എല്ലാ സത്ജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ജനറൽ സെക്രട്ടറി ബൈജു മേനോൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്