ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷം തണുപ്പിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.
വെടിനിർത്തൽ സാദ്ധ്യമാക്കിയ ട്രംപിന്റേത് ധീരമായ ഇടപെടലാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു ഷഹബാസ് ഷെരീഫ്. വിജയിച്ചത് പാക് സൈന്യമെന്നും അദ്ദേഹം അവകാശ വാദമുന്നയിച്ചു.
ട്രംപിനെ നൊബേൽ സമ്മാനത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയ മുതലെടുപ്പിനായി യുദ്ധം ആരംഭിച്ചു. പാക് സൈന്യം വൻ വിജയം കൈവരിച്ചു. ഏഴ് ഇന്ത്യൻ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തി.
നയതന്ത്ര ചർച്ചകളിലൂടെ അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് പാക്കിസ്ഥാന്റെ വിദേശ നയമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
