ഏഴു മഹാരഥർ, 'അമേരിക്ക 250 : ലെഡ് ബൈ ഓർമ ഇന്റർനാഷണലിന്റെ' ഡയറക്ടർമാർ

DECEMBER 15, 2025, 9:15 AM

ഫിലഡൽഫിയ: ഡോ. എം.വി. പിള്ള (ഡാളസ്), തമ്പി ആന്റണി (സാൻ ഫ്രാൻസിസ്‌കോ), മാധവൻ ബി നായർ (ന്യൂജേഴ്‌സി), ജെ. മാത്യൂസ് (ന്യൂയോർക്), പോൾ കറുകപ്പിള്ളി (ന്യൂയോർക്), ജോർജ് മാത്യൂ (ഫിലഡൽഫിയ), ദിലീപ് വർഗീസ് (ന്യൂജേഴ്‌സി) എന്നീ ഏഴു മഹാരഥർ, 'അമേരിക്ക 250: ലെഡ് ബൈ ഓർമ ഇന്റർനാഷണലിന്റെ' ഡയറക്ടർമാർ. മഹത്തായ അമേരിക്കൻ ഐക്യനാടുകളുടെ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ, 250-ാം വാർഷികാഘോഷം, രാജ്യവ്യാപകമായി കൊണ്ടാടുകയാണ് അമേരിക്ക 250 സെലിബ്രേഷണിൽ.

അമേരിക്കൻ മലയാളത്തിൽ പദമൂന്നി, വിശ്വപൗരവിശാലതയിലേയ്ക്ക് വളർന്ന, ഏഴു സാരഥികൾ, അമേരിക്കയിലെ ഭാരത വംശജരുടെ, അമേരിക്കൻ രാഷ്ട്ര സ്‌നേഹത്തിന്റെയും രാജ്യസേവനത്തിന്റെയും, വിവിധ മാനങ്ങളെ, 'അമേരിക്ക 250 ആഘോഷങ്ങളിൽ' പ്രതിനിധീകരിയ്ക്കും.

അമേരിക്കൻ ദേശീയതയിൽ, ഇന്ത്യൻ അമേരിക്കൻ നിരയുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയർത്തിക്കാണിക്കുക എന്ന ദൗത്യമുള്ള ഓർമാ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിലാണ് ഏകോപനം നിർവഹിക്കുക. അമേരിക്കയിലെ വിവിധ ഭാരത സംസ്‌കൃതീ സംഘടനകളെ കൂട്ടിചേർത്താണ് ആഘോഷങ്ങൾ ക്രമപ്പെടുത്തുക. 2026 ആഗസ്റ്റ് 15, ശനിയാഴ്ച്ച ഫിലഡൽഫിയയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയോടെ പ്രധാന ആഘോഷങ്ങൾക്ക് പ്രകാശപൂർണ്ണിമ കൈവരും.

vachakam
vachakam
vachakam

ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോഡ് ചെയർമാൻ), ജോർജ് നടവയൽ (ഓർമാ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ ചെയർമാൻ), നിമ്മി റോസ് ദാസ് (ഓർമാ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി), സജി സെബാസ്റ്റ്യൻ (ഓർമാ ഇന്റർനാഷനൽ പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളി (വൈസ് പ്രസിഡന്റ്), ക്രിസ്റ്റി ഏബ്രഹാം (ജനറൽ സെക്രട്ടറി), റോഷിൻ പ്‌ളാമൂട്ടിൽ (ട്രഷറാർ), മെർലിൻ മേരി അഗസ്റ്റിൻ (പിആർഓ), വിൻസന്റ് ഇമ്മാനവേൽ (പബ്‌ളിക് അഫയേഴ്‌സ് ചെയർ), ജോസഫ് കന്നേൽ (ലീഗൽ കൗൺസിൽ ചെയർ), ജോസ് തോമസ് (ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ), ജോ തോമസ് (ബിസിനസ് ബിഗ് വിഗ്), ജോവിൻ ജോസ് (ചീഫ് ഡപ്യൂട്ടി ഡിസ്ട്രിക് അറ്റേണി), അനീഷ് ജയിംസ് (ബിസിനസ്സ് കൺസൾട്ടന്റ്), ഷൈലാ രാജൻ (ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡ്ന്റ്) എന്നിവരണ് ഓർമാ ഇന്റർനാഷണൽ സെലിബ്രേഷൻ കൗൺസിൽ  അംഗങ്ങൾ.

'അമേരിക്ക 250 വാർഷികാഘോഷങ്ങൾ,  മൂർദ്ധന്യത്തിൽ എത്തുന്നതുവരെ, 'ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ', വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും വേദികളിലും, എണ്ണം പറഞ്ഞ അമേരിക്കൻ മലയാളികളുടെ അമേരിക്കൻ ജീവിത സംഭാവനകളെ  ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും നടത്തും.

അമേരിക്കൻ മലയാളികളിലെ ഒന്ന്, രണ്ട്, മൂന്ന്  തലമുറകളിലെ പ്രഗത്ഭരുടെ പ്രഭാവത്തെ ദീപ്തമാക്കും. രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ, ആത്മീയ പ്രചോദകർ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, സിനിമാ കലാകാരന്മാർ, കായിക താരങ്ങൾ, ശാസ്ത്രജ്ഞർ, ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾ, നഴ്‌സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിച്ച അമേരിക്കൻ മലയാള വ്യക്തിത്വങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ ക്രമപ്പെടുത്തുക.

vachakam
vachakam
vachakam

ജോർജ് നടവയൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam