സുരക്ഷാ അവലോകനം കടുപ്പിച്ചു: വിദ്യാർത്ഥി വിസകൾ ഉൾപ്പെടെ 85,000 യുഎസ് വിസകൾ റദ്ദാക്കി

DECEMBER 10, 2025, 8:17 AM

വാഷിംഗ്ടൺ ഡിസി: ട്രംപ് ഭരണകൂടം വിദേശ പൗരന്മാരുടെ രാജ്യപ്രവേശന പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കഴിഞ്ഞ വർഷം 85,000 വിസകൾ റദ്ദാക്കി, ഇത് ഒരു റെക്കോർഡ് ആണ്. ഇതിൽ 8,000ൽ അധികം വിദ്യാർത്ഥി വിസകൾ ഉൾപ്പെടുന്നു. 2024ൽ റദ്ദാക്കിയതിന്റെ ഇരട്ടിയിലധികം വരുമിത്.

റദ്ദാക്കലുകളിൽ പകുതിയോളവും മദ്യപിച്ച് വാഹനമോടിക്കൽ (DUIs), ആക്രമണം, മോഷണം തുടങ്ങിയ പൊതുസുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. 'ഇവർ നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകുന്നവരാണ്, ഇവരെ രാജ്യത്ത് പ്രവേശിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,' ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇന്ത്യൻ പൗരന്മാരുടെ എത്ര വിസിറ്റർ, വിദ്യാർത്ഥി വിസകൾ റദ്ദാക്കി എന്ന് നിലവിൽ വ്യക്തമല്ല, എന്നാൽ ഇത് കാര്യമായ എണ്ണം ആകാമെന്നും സൂചനയുണ്ട്.

vachakam
vachakam
vachakam

മറ്റ് സുരക്ഷാ നടപടികൾ

H-1B അപേക്ഷകർ: യുഎസിലെ സംരക്ഷിത സംസാര സ്വാതന്ത്ര്യത്തെ (Protected Speech) 'സെൻസർഷിപ്പ് നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്ത' അപേക്ഷകരെ തള്ളിക്കളയാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭാഗികമായോ പൂർണ്ണമായോ യാത്രാ നിയന്ത്രണങ്ങളുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി. നൈജീരിയയിലെ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങളിൽ പങ്കുള്ളവർക്കെതിരെ പുതിയ വിസ നിയന്ത്രണ നയം പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

കള്ളക്കടത്ത് ശൃംഖലകളുമായി ചേർന്ന് കുടിയേറ്റക്കാരെ അനധികൃതമായി കടത്താൻ സഹായിച്ചതിന് ആറ് മെക്‌സിക്കൻ ഏവിയേഷൻ എക്‌സിക്യൂട്ടീവുകൾക്കും അവരുടെ കുടുംബങ്ങൾക്കും വിസ റദ്ദാക്കി യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.

വിദേശ വിദ്യാർത്ഥികളുടെ പരിശോധന ഒരു തുടർ പ്രക്രിയയായിരിക്കും, ഒറ്റത്തവണയുള്ള പശ്ചാത്തല പരിശോധനയായിരിക്കില്ല എന്നും ഭരണകൂടം ഊന്നിപ്പറയുന്നു.

അറ്റോർണി ലാൽ വർഗീസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam