എസ്ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി ക്രിസ്മസ് ആഘോഷം ഡിസംബർ 27ന്

DECEMBER 17, 2025, 9:40 AM

എസ്ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി നാഷണൽ കൺവെൻഷൻ രജിസ്‌ട്രേഷൻ കിക്കോഫ് ഡിസംബർ 27ന്

ഷിക്കാഗോ: എസ്ബി ആൻഡ് അസംപ്ഷൻ കോളേജ് അലുമ്‌നി അസോസിയേഷൻ ഷിക്കാഗോ ചാപ്റ്റർ ഈ വർഷത്തെ ക്രിസ്മസ് നവവത്സര ആഘോഷവും ഫാമിലി മീറ്റും ഡിസംബർ 27-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ഷിക്കാഗോ സീറോമലബാർ കത്തീഡ്രൽ ചാവറ ഹാളിൽ വച്ച് നടത്തും.

മിഷനറീസ് ഓഫ് കംപാഷൻ സന്യാസ സഭാംഗവും പ്രാസംഗികനുമായ റവ.ഫാ ജോജോ തോമസ് പുൽപയിൽ ക്രിസ്മസ് സന്ദേശം നൽകും. അസോസിയേഷന്റെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനം ചടങ്ങിൽ നിർവ്വഹിക്കും.

vachakam
vachakam
vachakam

എസ്ബി അസംപ്ഷൻ പൂർവവിദ്യാർഥികളുടെ ക്രിസ്മസ് കരോൾ, കൾച്ചറൽ പോഗ്രാം, സ്‌നേഹവിരുന്ന് ഉൾപ്പടെയുള്ള പരിപാടികൾ മൂന്ന് മണിക്ക് സമാപിക്കും. ഫാമിലി മീറ്റിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിലും എക്‌സിക്യൂട്ടിവ് ഭാരവാഹികളും അറിയിച്ചു. 

2026 ജൂലൈ ഒൻപതിന് നടക്കുന്ന എസ്ബി അസംപ്ഷൻ പൂർവ്വവിദ്യാർഥികളുടെ നോർത്ത് അമേരിക്കൻ നാഷണൽ കൺവൻഷന്റെ രജിസ്‌ടേഷൻ കിക്ക് ഓഫ്, കൺവെൻഷൻ ചെയർമാൻ മാത്യു ദാനിയേൽ ആഘോഷങ്ങളോടനുബന്ധിച്ചു നിർവഹിക്കും. എസ്ബി കോളേജ് പൂർവ്വവിദ്യാർഥികളായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട്ട്, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കേരള ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, എസ്ബി. അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന പ്രഥമ നോർത്ത് അമേരിക്കൻ കൺവൻഷന് ഷിക്കാഗോ ചാപ്റ്ററാണ് ആതിഥ്യമരുളുന്നത്.

അമേരിക്കയിലെ എല്ലാ സ്‌റ്റേറ്റുകളിൽ നിന്നുമുള്ള പൂർവ്വവിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കന്ന കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അലുമ്‌നയ് നാഷണൽ കൗൺസിൽ അറിയിച്ചു.   

vachakam
vachakam
vachakam

വിവരങ്ങൾക്ക് തോമസ് ഡിക്രൂസ് (സെക്രട്ടറി, ഷിക്കാഗോ ചാപ്റ്റർ) 224-305-3789

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam