ഫാ. തോമസ് വയലിലിന്റ നിര്യാണത്തിൽ എസ്.ബി ആൻഡ് അസംപ്ഷൻ അലുംനി അസോസിയേഷൻ അനുശോചിച്ചു

SEPTEMBER 3, 2025, 7:34 PM

ഷിക്കാഗോ: എസ്.ബി കോളേജ് മുൻ അദ്ധ്യാപകനും ഷിക്കാഗോയിലെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവുമായിരുന്ന ഫാ. തോമസ് വയലിലിന്റ നിര്യാണത്തിൽ എസ്.ബി ആൻഡ് അസംപ്ഷൻ അലുംനി അസോസിയേഷൻ ഷിക്കാഗോ ചാപ്ടർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഷിക്കാഗോയിൽ സംഘടനയുടെ പ്രാരംഭകാലത്തു അദ്ദേഹം നൽകിയ നിസ്തുലമായ പ്രോത്സാഹനവും മാർഗനിർദേശവും പിന്തുണയും അസോസിയേഷൻ അനുശോചനസന്ദേശത്തിൽ അനുസ്മരിച്ചു.

പ്രവർത്തിച്ചിട്ടുള്ള എല്ലാ മേഖലകളിലും തികഞ്ഞ മനുഷ്യസ്‌നേഹവും നേതൃപാടവവും പ്രദർപ്പിച്ചിട്ടുള്ള, വയലിലച്ചന്റെ നിര്യാണംമൂലം അസോസിയേഷന് കരുത്തുറ്റ ആത്മീയ നിയന്താവിനെ ആണ് നഷ്ടമായിരിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വവിദ്യാർത്ഥികൾക്കു വേണ്ടി അയർക്കുന്നത്തെ വസതിയിൽ പുഷ്പചക്രം അർപ്പിച്ച് കുടുംബത്തോടുള്ള അനുശോചനം അറിയിച്ചു.

തോമസ് ഡിക്രൂസ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam