വാഷിംഗ്ടൺ ഡി.സി: യുഎസ്-സൗദി ബന്ധത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന കരാറുകൾക്കാണ് സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനം വഴിയൊരുക്കിയത്.
സൗദിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത് മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്.
പശ്ചിമേഷ്യയിലെ സൈനികശക്തിയിൽ ഇസ്രയേൽ പുലർത്തുന്ന മേൽക്കോയ്മയ്ക്കു വെല്ലുവിളി ഉയർത്തുന്ന തീരുമാനമാണിത്. നിലവിൽ മേഖലയിൽ ഇസ്രയേലിനു മാത്രമാണ് എഫ്-35 ഉള്ളത്.
സൗദിയിൽ ആണവോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനു ചർച്ചകൾ ത്വരിതപ്പെടുത്താനും തീരുമാനമായി. മേയിൽ ട്രംപിന്റെ സൗദി സന്ദർശനവേളയിൽ യു.എസിൽ നിക്ഷേപിക്കാമെന്നു വാഗ്ദാനം ചെയ്ത 60,000 കോടി ഡോളർ ഒരു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
