അലാസ്കയിലേക്ക്  ഇരച്ചെത്തി റഷ്യൻ യുദ്ധവിമാനങ്ങൾ

SEPTEMBER 25, 2025, 9:13 AM

ന്യൂയോർക്ക്: യുഎസിന്റെ ഭാഗമായ അലാസ്കയിലേക്ക്  ഇരച്ചെത്തി റഷ്യൻ യുദ്ധവിമാനങ്ങൾ. ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യ-യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് നീക്കം.

അലാസ്‌കയുടെ വ്യോമാതിര്‍ത്തിയോട് ചേര്‍ന്നുള്ള അലാസ്‌കന്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലാണ് റഷ്യന്‍ വിമാനങ്ങളെത്തിയതെന്ന് നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (NORAD) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റഷ്യയുടെ തന്ത്രപ്രധാന ബോംബർ ടു-95 ഉം രണ്ട് സു-35 യുദ്ധവിമാനങ്ങളും അലാസ്കയിലേക്ക് അടുത്തു. റഷ്യൻ യുദ്ധവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന്, തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് തടയാൻ യുഎസ് യുദ്ധവിമാനങ്ങൾ അയച്ചു.

vachakam
vachakam
vachakam

റഷ്യന്‍ വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അതിനെ തിരിച്ചറിയാന്‍ ഒരു ഇ-3 സെന്‍ട്രി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനവും, രണ്ട് എഫ്-16 യുദ്ധവിമാനങ്ങളും, രണ്ട് കെസി-135 സ്ട്രാറ്റോ ടാങ്കറുകളും നിയോഗിച്ചതായി നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam