വാഷിംഗ്ടണ്‍: റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ മുഴുവനും തിരിച്ചുപിടിക്കാന്‍ ഉക്രെയ്‌ന് സാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നിലപാട് അറിയിച്ചത്.
റഷ്യ വെറും 'കടലാസു പുലി'യാണ്. യഥാര്‍ഥ സൈനിക ശക്തിക്ക് ഒരാഴ്ച കൊണ്ടു വിജയിക്കാന്‍ കഴിയുന്ന ഒരു യുദ്ധത്തിലാണ് ലക്ഷ്യബോധമില്ലാതെ അവര്‍ മൂന്നരവര്‍ഷമായി പോരാടിക്കൊണ്ടിരിക്കുന്നത്. പുടിനും റഷ്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് ഉക്രെയ്‌ന് പറ്റിയ സമയം. തങ്ങള്‍ നാറ്റോയ്ക്ക് ആയുധം നല്‍കുന്നത് തുടരും. അതുകൊണ്ട് എന്തുചെയ്യണമെന്ന് നാറ്റോ തീരുമാനിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
ക്രിമിയ ഉള്‍പ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി ഉക്രെയ്‌ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഉക്രെയ്‌ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോള്‍, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാന്‍ ഉക്രെയ്‌ന് സാധിക്കുമെന്നാണ് താന്‍ കരുതുന്നത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ അതിര്‍ത്തികള്‍ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് ഉക്രെയ്‌ന് തിരികെ വരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
