യു.എസ് വിദേശകാര്യ സെക്രട്ടറി ഗള്‍ഫ് രാജ്യങ്ങളിലേക്ക്; നിര്‍ണായക മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനൊരുങ്ങി മാര്‍ക്കോ റൂബിയോ

JUNE 19, 2026, 7:43 PM

വാഷിംഗ്ടണ്‍: യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്ത ആഴ്ച മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈനിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് രണ്ട് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

ബഹ്റൈനില്‍ വെച്ച് നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയില്‍ മാര്‍ക്കോ റൂബിയോ പങ്കെടുക്കുമെന്നും സൂചനയുണ്ട്. പേര് വെളിപ്പെടുത്താത്ത മറ്റൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ആക്‌സിയോസ് ഈ വിവരം പുറത്തുവിട്ടത്.

അതേസമയം ഈ മിഡില്‍ ഈസ്റ്റ് പര്യടനം സംബന്ധിച്ച മാധ്യമങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായുള്ള ഇമെയില്‍ അഭ്യര്‍ത്ഥനകളോട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ ഈ ഗള്‍ഫ് സന്ദര്‍ശന പദ്ധതി എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam