ഫ്രൈഡേ ക്ലബ് ഷിക്കാഗോയുടെ ഓണാഘോഷം വർണാഭമായി

SEPTEMBER 8, 2026, 8:49 AM

ഷിക്കാഗോ: ഫ്രൈഡേ ക്ലബ് ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 5 ശനിയാഴ്ച മൗണ്ട് പ്രോസ്‌പെക്ടിൽ സുജിത്ത് നായർ, ഷീബ നായർ ദമ്പതികളുടെ വസതിയിൽ വർണാഭമായി നടന്നു.

കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പൂക്കളം, പരമ്പരാഗത വേഷവിധാനങ്ങൾ, ഓണസദ്യ, കലാ കായിക വിനോദപരിപാടികൾ എന്നിവയോടെ നടന്ന ആഘോഷത്തിൽ ഫ്രൈഡേ ക്ലബ് കുടുംബാംഗങ്ങൾ സജീവമായി പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിവിധ മത്സരങ്ങളും വിനോദപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസജീവിതത്തിനിടയിലും നാടിന്റെ ഓണഓർമ്മകൾ പുതുക്കിയ കുടുംബസംഗമമായി ആഘോഷം മാറി.


vachakam
vachakam
vachakam

ക്ലബ് പ്രസിഡന്റ് കിഷോർ പന്തക്കൽ, സെക്രട്ടറി ലിനി കൊച്ചിക്കുഴി, ട്രഷറർ സുജിത്ത് നായർ, ജോയിന്റ് സെക്രട്ടറി മിഥുൻ നമ്പ്യാപറമ്പിൽ, ജോയിന്റ് ട്രഷറർ ബോബി പട്ടരുകുഴിയിൽ, വിമൻസ് ലീഡ് ലിന്റ മിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗിപ്‌സൺ തൊറക്കൽ, സുജൈ ചാരക്കുന്നേൽ, ജോണി വാട്ടപ്പള്ളിൽ  എന്നിവർ പരിപാടികളുടെ ഏകോപനത്തിൽ പങ്കാളികളായി.

ആഘോഷത്തിന് സ്വന്തം ഭവനം വേദിയാക്കി അതിഥികളെ സ്വീകരിച്ച സുജിത്ത് നായർ, ഷീബ നായർ ദമ്പതികളെ ഫ്രൈഡേ ക്ലബ് അംഗങ്ങൾ അഭിനന്ദിച്ചു. ഓണാഘോഷത്തിന്റെ വിജയത്തിനായി സഹകരിച്ച അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സ്‌പോൺസർമാർക്കും സംഘാടകർ നന്ദി അറിയിച്ചു.


vachakam
vachakam
vachakam

ആഘോഷത്തിന്റെ ചിത്രങ്ങൾ ജിജോ വർഗീസ് ഫോട്ടോഗ്രാഫിയുടെ ജിജോ വർഗീസ് പകർത്തി. വീഡിയോ, മീഡിയ കവറേജ് CBZ Broadcastingന്റെ സിബി വർഗീസ് നിർവഹിച്ചു.

സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിച്ച ഫ്രൈഡേ ക്ലബ്ബിന്റെ ഓണാഘോഷം പങ്കെടുത്തവർക്ക് ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു പൊന്നോണമായി.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam